24.6 C
Kottayam
Saturday, September 28, 2024

‘അപ്പനും ചേട്ടനുമായി വന്നവർ വരെ ഉപയോഗിച്ചു; ഇനി മനുഷ്യമൃഗമായി ജീവിക്കാൻ ആവില്ല’: തുറന്ന് പറഞ്ഞ് നടി അശ്വതി

Must read

കൊച്ചി: ‘‘ഇനി എനിക്കൊരു മനുഷ്യമൃഗമായി ജീവിക്കാനാവില്ല. 25 വയസ്സായി, കല്യാണം കഴിച്ചു കുടുംബത്തോടൊപ്പം കഴിയണമെന്നാണ് ആഗ്രഹം. വലിയ ആഗ്രഹങ്ങളില്ല.’’ ലഹരി, പെൺവാണിഭ കേസുകളിൽ പലതവണ കുടുങ്ങി പൊലീസ് പിടിയിലായ നടി അശ്വതി ബാബുവിന്റേതാണ് ഈ വാക്കുകൾ. 16–ാം വയസ്സിൽ പ്രണയിച്ച ആൾക്കൊപ്പം വീട്ടുകാരെ ഉപേക്ഷിച്ചു കൊച്ചിയിലെത്തിയതാണ് താനെന്ന് അശ്വതി പറയുന്നു. വിവാഹം കഴിക്കാമെന്ന വാഗ്ദാനം വിശ്വസിച്ചു കൂടെ കൂട്ടിയ ആൾ തന്നെ ലഹരിക്ക് അടിമയാക്കി മറ്റുള്ളവർക്കു കൈമാറി പണമുണ്ടാക്കുകയായിരുന്നെന്നും ഇവർ പറയുന്നു.

കഴിഞ്ഞ ദിവസം എറണാകുളം സൗത്തിലെ ഒരു സ്വകാര്യ ട്രാവൽസ് ഓഫിസിൽ അതിക്രമിച്ചു കയറി മൊബൈൽ ഫോൺ തട്ടിയെടുത്തതിന് അശ്വതിയുടെ സുഹൃത്ത് നൗഫലിനെ എറണാകുളം സെൻട്രൽ പൊലീസ് പിടികൂടിയിരുന്നു. അശ്വതിക്കൊപ്പം എത്തിയായിരുന്നു ഈ അതിക്രമം. ട്രാവൽസ് ഉടമയുടെ പരാതിയിൽ പൊലീസ് എത്തി ഇവരെ അനുനയിപ്പിച്ചു വിടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തനിക്കു കൂടി അവകാശപ്പെട്ടതാണ് ട്രാവൽസും അതിന്റെ വാഹനങ്ങളും എന്നും തനിക്ക് ഒന്നരക്കോടിയോളം രൂപ കിട്ടണമെന്നുമായിരുന്നു ഇവരുടെ ആവശ്യം.

aswathy-babu-2701

പ്രണയത്തിനായി വീട്ടുകാരെ ഉപേക്ഷിച്ച് ഇറങ്ങിപ്പുറപ്പെട്ടപ്പോൾ വിശ്വസിച്ചവർ ലഹരിക്ക് അടിമയാക്കി ശരീരം വിറ്റു പണമുണ്ടാക്കുകയായിരുന്നെന്ന് അശ്വതി പറഞ്ഞു. ചെറിയ പ്രായത്തിൽ കൊച്ചിയിലെത്തുമ്പോൾ ഒരു നേരത്തെ ഭക്ഷണവും വസ്ത്രവും ഉറങ്ങാൻ സ്ഥലവും മതിയായിരുന്നു. അയൽവാസികളും സുഹൃത്തുക്കളുമായ രണ്ടു പേര്‍ക്കു നേരെയാണ് ആരോപണ മുന ഉയർത്തുന്നത്. ഇരുവരും മാറിമാറി തന്നെ കൂട്ടിക്കൊണ്ടു പോയി വിൽക്കുകയും പണം സ്വന്തമാക്കി ബിസിനസ് കെട്ടിപ്പടുക്കുകയും ചെയ്തു. ഒടുവിൽ വിവാഹം കഴിക്കാത്തതിനെക്കുറിച്ചു തിരിച്ചു ചോദിച്ചു തുടങ്ങിയപ്പോൾ പാതിവഴിയിൽ ഉപേക്ഷിച്ചു. രക്ഷപെടാൻ ശ്രമിച്ചു സമാധാനമായി ജീവിക്കാൻ തീരുമാനിച്ചിട്ടും വിടാതെ പിന്തുടർന്ന് ഉപദ്രവിക്കുകയാണെന്നും അശ്വതി പറയുന്നു. പൊലീസ് സ്റ്റേഷനു മുന്നിൽവച്ചാണ് ഓണ്‍ലൈന്‍ മാധ്യമത്തോട്‌തന്റെ കഥ വിവരിച്ചത്.

‘‘എല്ലാവരും അറിയുന്ന അശ്വതി ലഹരിമരുന്നാണ്. ഞാൻ ഇതൊന്നും അടിക്കുന്ന ആളായിരുന്നില്ല. എന്റെ ജീവിതം എല്ലാവരും കൂടി തകർത്തു. എന്നെ മിസ് യൂസ് ചെയ്തതാണ്. എനിക്കു പണമല്ല വേണ്ടത്. നീതിയാണ്. അറിയുന്നവർക്ക് ഇതെല്ലാം അറിയാം. പണവും പവറും ഉപയോഗിച്ച് നമ്മളെ മോശക്കാരിയാക്കും. അതു ചെയ്യിക്കുന്നവർ ശരിയാണ്. അവർ കാറിൽ നടക്കും, ട്രാവൽസ് മുതലാളിയാകും. അവസാനം നമ്മൾ കുപ്പയിലായി. അവർ ബെൻസിലാണ് നടക്കുന്നത്.

എന്റെ അമ്മയും ആങ്ങളയും എന്നെ നല്ല രീതിയിലാണ് വളർത്തിയത്. എന്നെ കെട്ടുമെന്നു പറഞ്ഞതുകൊണ്ടാണ് ഇതെല്ലാം ചെയ്തത്. 16 വയസുള്ളപ്പോൾ കൊച്ചിയിൽ വന്നതാണ്. ഇവർ എന്നെ വച്ചു പണമുണ്ടാക്കി. എനിക്കു പണം ആവശ്യമില്ല. എന്റെ കയ്യിൽ വരുന്ന പണമെല്ലാം ഇവർ രണ്ടു പേർക്കും ഇഷ്ടം പോലെ കൊടുത്തു. ഇതെല്ലാം അറിഞ്ഞ് ഒരുത്തനെ എന്റെ ആങ്ങള പോയി തല്ലി. വീട്ടുകാർ ഇതെല്ലാം അറിഞ്ഞപ്പോഴേയ്ക്കു വർഷങ്ങൾ കഴിഞ്ഞു പോയി. എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് വീട്ടുകാർ.

‘‘ഇവർക്കെതിരെ പരാതി കൊടുത്താൽ ഒളിവിൽ പോകും. ഉന്നതരെക്കൊണ്ടു വിളിച്ചു പറയിക്കും. ലോറി ഡ്രൈവറായിരുന്ന ഇയാൾ ഇത്രയേറെ സമ്പാദ്യങ്ങൾ ഉണ്ടാക്കിയത് തന്നെ ഉപയോഗിച്ചാണ്. ഞാൻ നല്ല രീതിയിൽ ജീവിക്കാൻ വേണ്ടി ഒരു അമേരിക്കക്കാരൻ നൽകിയ പണം ഇയാൾക്കു നൽകി. ഭർത്താവായി ജീവിക്കുന്ന ആൾക്കു പാർട്നർഷിപ് എന്ന നിലയിലാണ് ആ പണം നൽകിയത്. അതിനു തെളിവുണ്ട്. ഭർത്താവായുള്ള ആളുടെ പേരിൽ കിടക്കുമ്പോൾ അയാൾ എന്നെ നോക്കിക്കൊള്ളും എന്നാണ് വിശ്വസിച്ചത്. എന്നാൽ അയാൾ ഒഴിവാക്കി. പൈസ വേണം, നമ്മളെ വേണ്ട. എറണാകുളം സൗത്തിലുള്ള ആ സ്ഥാപനം അമേരിക്കയിലുള്ള ആളുടെ പണം കൊണ്ട് ഞാൻ അവന് ജീവിക്കാൻ ഉണ്ടാക്കി കൊടുത്തതാണ്. എന്റെ പേരിലല്ല അത്. ഒന്നരക്കോടി വരുന്ന സാധനങ്ങളുണ്ട്. അതു തന്ന് എന്നെ അവർക്ക് ഒഴിവാക്കാം. അത് അവർ തരുന്നില്ല.

1248-aswathy-babu

ആലുവ സ്റ്റേഷനിൽ തനിക്കെതിരെ അയാൾ പരാതി നൽകിയപ്പോൾ സിഐക്കു കാര്യങ്ങൾ ബോധ്യപ്പെട്ടതാണ്. എന്നെ ഉപദ്രവിക്കാതെ വിടാൻ മാത്രമേ പറഞ്ഞിട്ടുള്ളു. പലരും തന്നെ രക്ഷപെടുത്താൻ ശ്രമിച്ചിട്ടുണ്ട്. ഇവർ വിടുന്നില്ല. ഭർത്താവായി കണ്ടയാളാണ്. അതുകൊണ്ടു തന്നെ വിളിക്കുമ്പോൾ മാനസികമായി ടോർച്ചറിങ് ഉണ്ട്. ഇനി ഒരു പെൺകുട്ടിക്കും ഈ അനുഭവം ഉണ്ടാകാതിരിക്കാനാണ് പൊലീസിൽ പരാതി നൽകിയത്. ഇവരുടെ സ്വാധീനവും പണവും കൊണ്ട് തനിക്കു നീതി ലഭിച്ചിട്ടില്ല.

ഇപ്പോൾ ഒരു സിനിമയുമില്ല. അശ്വതി നല്ല രീതിയിൽ ജീവിക്കാൻ ഒരുപാടു ശ്രമിക്കുന്നുണ്ട്. ഇവർ ആരും സമ്മതിക്കുന്നില്ല. നീതി തേടി വരുമ്പോൾ ആട്ടും തുപ്പും മാത്രമാണ് ലഭിക്കുന്നത്. ചോദിക്കാനും പറയാനും ആരുമില്ല. അശ്വതിക്കു കരയാനും സത്യം പറയാനും ഒന്നുമുള്ള കഴിവില്ല. 16 വയസു മുതൽ ആരു കുറ്റപ്പെടുത്തിയാലും കുറ്റങ്ങൾ ഏൽക്കുന്ന ഒരാൾ മാത്രമാണു ഞാൻ. ഒരാളുടെ അടുത്ത ഇത് തെറ്റാണ് എന്നു പറയാൻ അറിയില്ലായിരുന്നു. ഇന്ന് എനിക്ക് അറിയാം. ഇതുവരെ ആർക്കെങ്കിലും ലഹരി കൊടുത്തെന്നു തെളിയിക്കാമെങ്കിൽ ക്രൂശിച്ചോ. പെൺവാണിഭ കേസ് ഉണ്ടാകാൻ കാരണം താൻ എപ്പോഴും അത്തരക്കാരുടെ കൂടെ ആയിരുന്നു എന്നതാണ്.

aswathy-babu-2702

16ാം വയസിൽ ഇവിടെ വന്നതാണ്. ഇപ്പോഴും ഇവിടെത്തന്നെയുണ്ട്. ഇത്തരം ആളുകളുമായാണ് നടക്കുന്നത്. അതുകൊണ്ട് അശ്വതി പെൺവാണിഭത്തിലുണ്ട്. ഡ്രഗ്സ് അടിച്ചതുകൊണ്ട് ഡ്രഗ്സ് കച്ചവടം നടത്തുന്നവൾ എന്ന പേരായി. ഒരു സിനിമയിൽ അഭിനയിച്ചുപോയി. ഒരാൾ സഹായിച്ചതാണ് ഒരു സിനിമ. ആ വഴി പല പ്രശ്നങ്ങളുണ്ടാക്കി ഇവർ ഇല്ലാതാക്കി. പറ്റിക്കപ്പെട്ട് ഇങ്ങനെയായതാണ്. അവസാനം വാഹന അപകടമുണ്ടായ സംഭവത്തിൽ മദ്യപിച്ചു വണ്ടിയോടിച്ചത് അവനായിരുന്നു. ആ സമയം വണ്ടിയിൽ ഉണ്ടായിരുന്നതു കൊണ്ട് എല്ലാവരും അശ്വതിയെ പറഞ്ഞു. അശ്വതിയെ എല്ലാവർക്കും അറിയാമെന്നതു കൊണ്ടും ഒരു കേസുള്ളതുകൊണ്ടും എല്ലാവരും പറഞ്ഞു.

പുറമേ ചിരിച്ചു കാണിക്കുന്നുണ്ടെങ്കിലും എനിക്ക് ജീവിതം തകർന്നു. ഉറക്കമില്ല. ആരോടു ചിരിച്ചു സംസാരിക്കണം എന്നറിയാത്തയാളായി. അപ്പനായി വരുന്നവനും ചേട്ടനായി വരുന്നവനും എല്ലാവരും ഉപയോഗിക്കുകയാണ്. തന്നെക്കുറിച്ചു പറയുന്നവർ പറഞ്ഞു സന്തോഷിക്കട്ടെ എന്നേ ഉള്ളൂ. ഇപ്പോൾ സത്യം പറഞ്ഞാലും ആരും വിശ്വസിക്കില്ല. കൂടുതൽ മോശക്കാരിയാകുകയേ ഉള്ളൂ എന്നറിയാം.

താൻ ചെയ്ത തെറ്റ് ഒരിക്കലും സമൂഹം അറിയാതെ സൂക്ഷിച്ചു. പക്ഷെ ഇവർ ജീവിക്കാൻ വിടില്ല. എന്നെ നല്ല രീതിയിൽ പഠിപ്പിക്കണമെന്ന് അമ്മ ആഗ്രഹിച്ചതാണ്. സമൂഹത്തിൽ മോശപ്പെട്ട രീതിയിൽ ജീവിക്കണമെന്ന ആഗ്രഹിച്ച വ്യക്തിയല്ല താൻ. പണം ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. ഡ്രഗ്സ് കൊടുത്ത് ഒരാളെയും നശിപ്പിച്ചിട്ടില്ല. പക്ഷെ ഇവർ ചെയ്തതിനു തെളിവുണ്ട്. എല്ലാത്തിനും ഞാൻ സാക്ഷിയാണ്. വീട്ടുകാരോട് തനിക്കു ജോലിയാണ് എന്നാണു പറഞ്ഞിരുന്നത്. ഞാൻ ഇപ്പോഴും ട്രീറ്റ്മെന്റിലാണ്. ഡ്രഗ്സ് അടി നിർത്തി. വിവാഹം കഴിച്ച് ഇതിൽ നിന്നെല്ലാം മാറിപ്പോകാനുള്ള ശ്രമമാണ്. ആറുമാസമായി ലഹരി ഉപയോഗിക്കുന്നില്ല. ഇനി എനിക്കു പേടിക്കാതെ പറയാം.

aswathy-babu-2703

പക്ഷെ എനിക്കു പോയത് ഇവർക്കു തിരിച്ചു തരാൻ പറ്റുമോ? ആലോചിക്കുമ്പോൾ ഇതൊക്കെ എനിക്കു വേണ്ടതായിരുന്നോ? എനിക്ക് വീട്ടിൽ ആഹാരമില്ലായിരുന്നോ? അവർ എന്നെ നോക്കിയിട്ടില്ലായിരുന്നോ? എന്റെ വീട്ടുകാർ പറഞ്ഞു വിട്ടതാണോ എന്നെ? ഒരു സ്നേഹത്തിനു വേണ്ടി ചെയ്തതാണ് ഇങ്ങനെയായത്.’’ – അശ്വതി സ്വയം പഴിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ദമ്പതികൾ സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചു; ലോറി കയറിയിറങ്ങി നവവധുവിന് ദാരുണാന്ത്യം

തിരുവനന്തപുരം:ആറ്റിങ്ങൽ മാമത്ത് ദേശീയപാതയിൽ കണ്ടെയ്നർ ലോറി കയറിയിറങ്ങി നവവധുവായ അഭിഭാഷകയ്ക്ക് ദാരുണാന്ത്യം. ഭർത്താവ് നിസാര പരുക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം. കൊട്ടാരക്കര മീയന്നൂർ മേലൂട്ട് വീട്ടിൽ കൃപ മുകുന്ദൻ...

ലുലു മാളിൽ പ്രാർത്ഥനാ മുറിയിൽ നിന്ന് കൈക്കുഞ്ഞിൻ്റെ സ്വർണമാല കവർന്നു; പ്രതികൾ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് ലുലു മാളിലെ പ്രാർത്ഥന റൂമിൽ നിന്നും കൈക്കുഞ്ഞിന്റെ സ്വർണമാല കവർന്ന കേസിൽ ദമ്പതികൾ പിടിയിൽ. കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഫസലുൽ റഹ്മാനും ഭാര്യ ഷാഹിനയുമാണ് പൊലീസിന്റെ പിടിയിലായത്. കുഞ്ഞിന്റെ മാല...

ട്രസ്റ്റിന് ഭൂമി;മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബത്തിനുമെതിരെ ലോകായുക്തയ്ക്ക് പരാതി

ന്യൂഡല്‍ഹി: കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബാംഗങ്ങൾക്കും എതിരെ ലോകായുക്തയിൽ പരാതി. സർക്കാർ ഭൂമി അനധികൃതമായി കൈവശപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി. ബിജെപി നേതാവ് രമേശാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഖാർഗെയുടെ കുടുംബവുമായി ബന്ധമുള്ള...

‘മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം നിർത്തി പോകൂ’; പി.വി അൻവറിനെതിരെ നടൻ വിനായകൻ

കൊച്ചി: നിലമ്പൂർ എംഎൽഎ പി.വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ. യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്പരുതെന്ന് പറഞ്ഞ് തുടങ്ങുന്ന ഫെയ്സ്ബുക് പോസ്റ്റിൽ അൻവറിൻ്റേത് മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം എന്ന് വിമർശിക്കുന്നു. പൊതുജനം...

വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം കഴിച്ചു; മൂന്ന് വിദ്യാർഥികൾ അവശനിലയില്‍

പാലക്കാട് :മദ്യം കഴിച്ച് മൂന്ന് വിദ്യാർഥികൾ അവശനിലയിലായി. മാത്തൂരിനു സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. റോഡരികിൽ അവശനിലയിൽ കിടന്ന മൂന്ന് വിദ്യാർഥികളെ ഒപ്പമുണ്ടായിരുന്ന മറ്റു വിദ്യാർഥികൾ വെള്ളംതളിച്ച് ഉണർത്താൻ ശ്രമിക്കുന്നത്...

Popular this week