KeralaNews

100 കോടി ക്ലബിൽ !മലയാളത്തിലെ ഏറ്റവും വലിയ ഓപ്പണിങ്; ‘എമ്പുരാൻ’ ആദ്യദിന കലക്‌ഷൻ റിപ്പോർട്ട് പുറത്ത്

കൊച്ചി:ബോക്സ്ഓഫിസില്‍ ആദ്യദിനം ചരിത്രം സൃഷ്ടിച്ച് ‘എമ്പുരാൻ’. ആഗോള തലത്തിൽ ആദ്യദിനം ഏറ്റവുമധികം കലക്‌ഷൻ നേടുന്ന മലയാള ചിത്രമായി സിനിമ മാറി. സിനിമയുടെ അണിയറക്കാർ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. എന്നാൽ കലക്‌ഷൻ തുക പുറത്തുവിട്ടിട്ടില്ല. 

മലയാളത്തിനു പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ചിത്രം ഒരേസമയം റിലീസ് ചെയ്തിരുന്നു. ചിത്രം രാജ്യത്തുടനീളം ആദ്യദിനം 22 കോടി നേടിയതായാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. ട്രാക്കിങ് വെബ്‌സൈറ്റായ സാക്‌നികിന്റെ റിപ്പോർട്ട് പ്രകാരം  മലയാളം പതിപ്പ് 19.45 കോടിയും തെലുങ്ക് പതിപ്പ് 1.2 കോടിയും തമിഴ് 80 ലക്ഷവും നേടിയതായാണ് കണക്ക്. കന്നഡ, ഹിന്ദി പതിപ്പുകള്‍ യഥാക്രമം അഞ്ചുലക്ഷവും.

ആഗോളതലത്തിൽ ആദ്യദിനം 65 കോടി സിനിമ നേടിയെന്നാണ് അനൗദ്യോഗിക കണക്ക്. വിദേശത്തും ചിത്രം റെക്കോർഡുകൾ തിരുത്തിക്കുറിച്ചു. ഓവർസീസ് കലക്‌ഷൻ ബോളിവുഡ് സിനിമകൾക്കു ലഭിക്കുന്നതിനേക്കാൾ ഓപ്പണിങ് ആണ് എമ്പുരാന് ലഭിച്ചത്. യുകെയിലും ന്യൂസിലാൻഡിലും ഏറ്റവുമധികം ഓപ്പണിങ് കലക്‌‌ഷൻ ലഭിക്കുന്ന ഇന്ത്യൻ സിനിമയായി എമ്പുരാൻ മാറി.

അഡ്വാൻസ് ബുക്കിങിലൂടെ ആദ്യ ദിനം തന്നെ ചിത്രം  50 കോടി ക്ലബിലെത്തിയിരുന്നു. ഇതാദ്യമായാണ് ഒരു മലയാള ചിത്രം ഈ നേട്ടം കൈവരിക്കുന്നത്. ആദ്യ വീക്കെൻഡിലെ ഗ്ലോബൽ കലക്‌ഷൻ 80 കോടി കടന്നേക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker