KeralaNews

ചിത്രകലാ വിദ്യാലയത്തില്‍ ജീവനക്കാരിയെ പീഡിപ്പിച്ചു; പ്രിന്‍സിപ്പല്‍ ഒളിവില്‍

കണ്ണൂര്‍: കണ്ണൂര്‍ തലശേരിയിലെ ചിത്രകലാ വിദ്യാലയത്തില്‍ താല്‍ക്കാലിക ജീവനക്കാരിയെ പ്രിന്‍സിപ്പല്‍ അടക്കം പീഡിപ്പിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. പ്രിന്‍സിപ്പല്‍ എ രവീന്ദ്രന്‍ അടക്കം ഒമ്പതുപേരാണ് കേസിലെ പ്രതികള്‍. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ചക്കരക്കല്ല് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

ലൈംഗിക അതിക്രമം, ഭീഷണിപ്പെടുത്തല്‍, സംഘം ചേര്‍ന്നു തടഞ്ഞുവെക്കല്‍ ഉള്‍പ്പെടെയുള്ള ഗുരുതര വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസെടുത്തിട്ടുള്ളത്. യുവതിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയശേഷം, സംഭവം നടന്ന തലശ്ശേരിയിലെ പോലീസിന് എഫ്ഐആര്‍ കൈമാറുമെന്ന് പോലീസ് അധികൃതര്‍ സൂചിപ്പിച്ചു.

ഇന്നലെ വൈകീട്ടോടെ പോലീസ് ഇവരുടെ മൊഴിയെടുത്തിരുന്നു. വിവരം പുറത്തുന്നതിനെത്തുടര്‍ന്ന് യുവതിയെ വിളിച്ച് ഭീഷണിപ്പെടുത്തിയതായും പരാതി ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യവും പോലീസ് അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button