ട്വിറ്റര്‍ ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ താത്കാലികമായി നിര്‍ത്തിവെച്ചതായി ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക്, കാരണം ഗുരുതരം
ട്വിറ്റര്‍ ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ താത്കാലികമായി നിര്‍ത്തിവെച്ചതായി ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക്.
ഏറെ നാളത്തെ ചര്‍ച്ചകള്‍ക്ക് വിരാമമിട്ടുകൊണ്ട് കഴിഞ്ഞ മാസമാണ് 4,400 കോടി കോടി ഡോളറിന് ട്വിറ്റര്‍ ഏറ്റെടുക്കുന്നതായി മസ്‌ക് പ്രഖ്യാപിച്ചത്. എന്നാല്‍ ട്വിറ്റര്‍ ഏറ്റെടുക്കുന്നതിനുള്ള കരാര്‍ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ഇന്ന് മസ്‌ക് അറിയിക്കുകയായിരുന്നു.
ട്വിറ്റര്‍ ഏറ്റെടുക്കുന്ന സമയത്ത് വ്യാജ അക്കൗണ്ടുകള്‍ ഇല്ലാതാക്കുക എന്നുള്ളതാണ് തന്റെ പ്രാഥമിക ലക്ഷ്യം എന്ന് മസ്‌ക് വ്യക്തമാക്കിയിരുന്നു. എന്നാല്‍ മൊത്തം ട്വിറ്റര്‍ ഉപയോക്താക്കളില്‍ ഏകദേശം 5 ശതമാനത്തോളം വ്യാജ അക്കൗണ്ടുകളുണ്ട് എന്ന് ഇന്നലെ ട്വിറ്റര്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞിരുന്നു. ഈ കണക്കുകളില്‍ വ്യക്തത വരുത്തുന്നത് വരെ ഏറ്റെടുക്കല്‍ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതായി മസ്‌ക് ട്വീറ്റ് ചെയ്തു.
ശതകോടീശ്വര വ്യവസായിയായ മസ്‌ക് 4,400 കോടി ഡോളറിനാണ് ട്വിറ്ററിനെ ഏറ്റെടുത്തിട്ടുണ്ടായിരുന്നത്. അവസാന ശ്രമമെന്നോണം പോയ്‌സണ്‍ പില്‍ വരെ ട്വിറ്റര്‍ മസ്ക്കിനെതിരെ പ്രയോഗിച്ചെങ്കിലും രക്ഷയില്ലായിരുന്നു. ഇലോണ്‍ മസ്‌ക് വാഗ്ദാനം ചെയ്ത ഓഫറിന് അനുകൂലമായി തീരുമാനമെടുക്കാന്‍ ഓഹരി ഉടമകളില്‍ നിന്ന് വളരേ അധികം സമ്മര്‍ദമുണ്ടായിരുന്നു. തുടര്‍ന്ന് മസ്കിന് കീഴടങ്ങാന്‍ ട്വിറ്റര്‍ ബോര്‍ഡ് അംഗങ്ങള്‍ തീരുമാനമെടുക്കുകയായിരുന്നു.
ഒരു ഓഹരിക്ക് 54.20 ഡോളര്‍ അതായത് ഏകദേശം 4300 കോടി യു.എസ് ഡോളറിന് ട്വിറ്റര്‍ വാങ്ങുമെന്ന് ഏപ്രില്‍ 14നാണ് മസ്ക് പ്രഖ്യാപിച്ചത്. 9.2 ശതമാനം ഓഹരി നിക്ഷേപമായിരുന്നു ട്വിറ്ററില്‍ മസ്കിനുള്ളത്. ട്വിറ്റര്‍ അഭിപ്രായ സ്വാതന്ത്ര്യത്തുള്ള സാധ്യത പ്രയോജപ്പെടുത്തിന്നില്ലെന്നും സ്വകാര്യ ഉടമസ്ഥതയിലേക്ക് എത്തുമ്ബോള്‍ മാത്രമേ അതിനു സാധിക്കുകയുള്ളു എന്നും അതിനാലാണ് താന്‍ ഇത്തരമൊരു നിലപാടിലേക്ക് എത്തിയെതെന്നു മസ്ക് വ്യക്തമാക്കിയിരുന്നു.
ട്വിറ്ററില്‍ സജീവമായ ശതകോടീശ്വരനായ ബിസിനസുകാരില്‍ ഒരാളാണ് ഇലോണ്‍ മസ്ക്. 80 ദശലക്ഷത്തിലധികം ഫോളോവേര്‍സാണ് ട്വിറ്ററില്‍ അദ്ദേഹത്തിനുള്ളത്. 2009 മുതല്‍ ട്വിറ്ററില്‍ സ്ഥിര സാന്നിധ്യമായ മസ്ക്, തന്റെ ബിസിനസുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ വലിയ പ്രഖ്യാപനങ്ങള്‍ക്ക് ട്വിറ്റര്‍ ഹാന്റില്‍ ഉപയോഗിച്ചിരുന്നു.