EntertainmentKeralaNews

അച്ഛന്റെയും അമ്മയുടേയും ഒപ്പമെന്ന് എലിസബത്ത്; ബാലയുടെ സ്വഭാവം വീണ്ടും പഴയ നിലയിലായോ,സ്‌ട്രോംഗ് ആയിരിയ്ക്കണമെന്ന് ആരാധകര്‍

കൊച്ചി:വീഡിയോ ഇടാൻ കുറച്ചു വൈകിപ്പോയി മുഖവുരയോടെയാണ് എലിസബത്ത് പുതിയ വീഡിയോയിൽ സംസാരിച്ചു തുടങ്ങുന്നത്. അടുത്തിടെ താരം പങ്കിട്ട ഒരു പോസ്റ്റ്പോ വൈറലായിരുന്നു. തനിക്ക് കുറച്ചു വിഷമങ്ങൾ ഉണ്ട്. എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുക, എങ്ങനെ പറയണമെന്ന് അറിയില്ല. എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ എന്നുമായിരുന്നു എലിസബത്ത് പങ്കിട്ട വാക്കുകൾ.

ഇതിനു പിന്നാലെയാണ് ഒരു വീഡിയയിലൂടെ പ്രാർത്ഥിച്ച എല്ലാവർക്കുമുള്ള നന്ദി എലിസബത്ത് നൽകിയത്. പുതിയ വീഡിയോ വന്നതോടെ നിരവധി അഭിപ്രായങ്ങൾ ആണ് എലിസബത്തിന്റെ ആരാധകർ പറയുന്നത്. അതിൽ പ്രധാനമായുള്ള ചോദ്യം ബാലയെക്കുറിച്ചായിരുന്നു.

  ഞാൻ സ്വന്തം വീട്ടിലാണ്

അദ്യാപകദിനത്തിലാണ് എലിസബത്ത് പുതിയ ഒരു വീഡിയോ പങ്കുവച്ചുകൊണ്ട് എത്തിയത്.താൻ ഇപ്പോൾ സ്വന്തം വീട്ടിൽ ആണെന്നും പുതിയ വീഡിയോയിൽ എലിസബത്ത്പറഞ്ഞു. എല്ലാവരും സുഖമായിട്ട് ഇരിക്കുന്നു. വീഡിയോ ഇടാനുള്ള മൂഡ് ഒന്നും ഇപ്പോൾ ഇല്ല, പക്ഷേ അദ്ധ്യാപകദിനം ആയതുകൊണ്ടാണ് വന്നതെന്നും എലിസബത്ത് പറഞ്ഞു- എന്നാൽ എലിസബത്തിന്റെ ശബ്ദത്തിൽ എന്തോ ഭാവമാറ്റം ഉണ്ടെന്നാണ് ആരാധകരുടെ വിലയിരുത്തൽ.

 അവരോടുള്ള നന്ദി

അച്ഛനും അമ്മയും അധ്യാപകർ ആയിരുന്നു. വീട്ടിൽ എല്ലാവരും അധ്യാപകരാണ്. ഡാഡിയുടെ സിസ്റ്ററും മമ്മിയുടെ കുടുംബത്തിലും, എന്റെ കസിന്സും എല്ലാം അധ്യാപകരാണ്. ചെറുപ്പത്തിൽ പഠിപ്പിച്ച ടീച്ചേർസ് ഉണ്ട്. ഇവരൊന്നും അവർക്ക് അറിയുന്ന കാര്യങ്ങൾ പറഞ്ഞു തന്നില്ല എങ്കിൽ ഞാൻ ഇങ്ങനെ എത്തില്ലായിരുന്നു. അവരോടെല്ലാം നന്ദി പറയുന്നു.

  ഒരു പ്രത്യേക നന്ദി

നമ്മൾക്ക് ഒരാൾ ഒരു കാര്യം പറഞ്ഞു തരുമ്പോൾ അവരിലൊക്കെ നമ്മൾ ഒരു ഗുരുവിനെ കാണണം. എന്റെ ഓരോ അവസ്ഥയിലും എന്നെ സപ്പോർട്ട് ചെയ്ത ഒരുപാട് ആളുകൾ ഉണ്ട്. ഈ വിഷമത്തിലും എന്നെ സപ്പോർട്ട് ചെയ്തുകൊണ്ട് ഒരുപാട് ആളുകൾ എത്തുകയുണ്ടായി. പിന്തുണച്ച എല്ലാവരുടെയും പേര് ഞാൻ എടുത്തുപറയുന്നില്ല, എന്നാൽ എന്നെ ആദ്യമായി എടുത്ത ഡോക്ടർ ജാനകിയമ്മയോട് ഒരു സ്പെഷ്യൽ താങ്ക്സ്- എലിസബത്ത് പറഞ്ഞു.

 ബാല പഴയ സ്വഭാവത്തിലേക്കോ

സർജറിയുടെ സമയത്തും, ഓരോ തവണയും എനിക്ക് വിഷമങ്ങൾ വരുമ്പോഴും എന്റെ കൂടെ നിൽക്കുന്ന ഒരാളാണ് ജാനകി മാം. ഇപ്പോൾ ഈ വിഷയത്തിലും എനിക്ക് വേണ്ടി പ്രാർത്ഥിക്കുമെന്ന് ഉറപ്പുള്ള ഒരാൾ കൂടിയാണ് ജാനകിമാം എന്നും എലിസബത്ത് പറഞ്ഞു.

എന്നാൽ വീഡിയോയിൽ ഉടനീളം എലിസബത്തിന്റെ ശബ്ദം ഇടറുന്നുണ്ട് എന്നാണ് ആരാധകർ പറയുന്നത്. ബാല പഴയ സ്വഭാവത്തിലേക്ക് ആയോ, ഒരിക്കലും തളരരുത് എന്നും സോഷ്യൽ മീഡിയ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button