
കൊല്ലം: ചക്ക പറിയ്ക്കുന്നതിനിടെ ജീവനെടുത്ത് അപകടം. ഇരുമ്പ് തോട്ടിയുടെ ലക്ഷ്യം തെറ്റി നേരെ വൈദ്യുതി ലൈനിൽ തട്ടിയാണ് അപകടം നടന്നത്. സംഭവത്തിന് പിന്നാലെ ഷോക്കേറ്റ ഗൃഹനാഥൻ മരണപ്പെടുകയും ചെയ്തു. ഇളമ്പൽ ചീയോട് ലക്ഷമി വിലാസത്തിൽ ഗോപാലകൃഷ്ണൻ (71) അതിദാരുണമായി മരിച്ചത്. തന്റെ വീടിന് അടുത്ത് തന്നെ മകളുടെ വീട്ടിൽ പോയി ചക്കയിട്ടു കൊണ്ട് വരാമെന്ന് പറഞ്ഞ് പോയതാണ് അദ്ദേഹം.
കുറെ കഴിഞ്ഞിട്ടും തിരികെ വരാതായതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് ശരീരത്ത് പൊള്ളലേറ്റ് നിലത്ത് കിടക്കുന്ന ഗോപാലകൃഷ്ണനെ ഒടുവിൽ കണ്ടത്. മൃതദേഹത്തിൽ ചക്ക വീണ പാടുമുണ്ട്. ചക്ക പറിക്കുന്നതിനിടെ ലക്ഷ്യം തെറ്റി വീണ ചക്ക ശരിരത്തിൽ തട്ടിയപ്പോൾ തോട്ടി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റതാകുമെന്നാണ് സംശയം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News