Home-bannerInternationalNewsRECENT POSTS

തുര്‍ക്കിയില്‍ ശക്തമായ ഭൂചലനം; 18 പേര്‍ മരിച്ചു; 553 പേര്‍ക്ക് പരിക്ക്

അങ്കാറം: കിഴക്കന്‍ തുര്‍ക്കിയില്‍ ശക്തമായ ഭൂചലനത്തില്‍ 18 പേര്‍ മരിച്ചു. സംഭവത്തില്‍ 553 പേര്‍ക്ക് പരിക്കേറ്റു. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തിനു പിന്നാലെ 30 പേരെ കാണാതായിട്ടുണ്ട്. കിഴക്കന്‍ പ്രവിശ്യയായ എലാസിലെ ചെറിയ പട്ടണമായ സിവ്രിജയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

പ്രാദേശിക സമയം രാത്രി 8.55 ഓടെയാണ് ഭൂചലനമുണ്ടായതെന്ന് തുര്‍ക്കി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തകര്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയിലും തെരച്ചില്‍ തുടരുകയാണ്. മലാത്യ പ്രവിശ്യയില്‍ ആരും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നില്ലെന്നും എന്നാല്‍ 30 പൗരന്മാരെ കണ്ടെത്താന്‍ എലാസിഗില്‍ തിരച്ചില്‍ നടക്കുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button