KeralaNews

കെ.എം ഷാജിയുടെ സാമ്പത്തിക സ്രോതസ് വ്യക്തമാക്കണമെന്ന് ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: കെ.എം ഷാജി എം.എല്‍.എയ്ക്കെതിരെ വിമർശനവുമായി ഡി.വൈ.എഫ്.ഐ രം​ഗത്ത്. ഷാജിയുടെ ആസ്തികളില്‍ വലിയ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നതെന്നും അതിനാൽ സാമ്പത്തിക സ്രോതസ് വ്യക്തമാക്കണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

2016 ലെ സത്യവാങ്മൂലത്തില്‍ 47.80 ലക്ഷമാണ് ആസ്തി കാണിച്ചിരിക്കുന്നത്. ഷാജിയുടെ വീടിന് മാത്രം നാല് കോടി രൂപയുടെ ചെലവ് വരും. എവിടെ നിന്നാണ് ഷാജിക്ക് ഇത്രയും പണം കിട്ടിയതെന്ന് എ എ റഹിം ചോദിച്ചു. ഇതുവരെ ഒരു രാഷ്ട്രീയ നേതാവും ആരോപവിധേയന്‍ ആകാത്ത കാര്യങ്ങളിലാണ് ഷാജിയുടെ പേര് ഉയരുന്നതെന്ന് എ എ റഹിം പറഞ്ഞു. കെ.എം ഷാജി അധോലോക കര്‍ഷകനാണെന്ന് എ എ റഹിം പരിഹസിച്ചു. അതേസമയം തനിക്കുണ്ടായ വരുമാനം വയനാട്ടിലെ ഇഞ്ചി കൃഷിയില്‍ നിന്നുള്ളതാണെന്നായിരുന്നു ഷാജിയുടെ വിശദീകരിച്ചത്

എന്നാൽ അനധികൃത സ്വത്ത് സമ്പാദ്യം മറിച്ച്‌ വെക്കാന്‍ ഷാജി ആര്‍.എസ്.എസുമായി കൂട്ടുപിടിക്കുകയാണെന്നും റഹീം ആരോപിച്ചു. അബ്ദുള്ള കുട്ടി കഴിഞ്ഞാല്‍ ഏറ്റവും വലിയ മോദി സ്തുതി നടത്തിയ ആളാണ് ഷാജി അഴീക്കോട് അദ്ദേഹം ജയിച്ചതിന് പിന്നില്‍ ആര്‍.എസ്.എസിന്റെ വോട്ടുണ്ട്. ആര്‍.എസ്.എസിന്റെ പ്രിയപ്പെട്ടവരാണ് ഷാജി. കേനദ്രസര്‍ക്കാറിന്റെ പിന്തുണ കിട്ടാനാണ് ഈ ശ്രമങ്ങളെന്നും റഹീം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button