KeralaNews

ഫോട്ടോ എടുക്കുന്നതിനിടെ പ്രായമായ ഒരു സ്ത്രീ എന്റെ പിന്‍ഭാഗത്ത് പിടിച്ച്‌ ഞെരിച്ചു, കടന്നുപോയ വേദന ഓര്‍മയുണ്ട്’: ദുല്‍ഖര്‍ സല്‍മാന്‍

കൊച്ചി:ലയാളികള്‍ക്ക് മാത്രമല്ല മറ്റ് ഭാഷകളിലും നിരവധി ആരാധകരുള്ള താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. എന്നാല്‍ ആരാധകരില്‍ നിന്ന് നേരിട്ടുള്ള മോശം അനുഭവത്തേക്കുറിച്ച്‌ തുറന്നു പറഞ്ഞിരിക്കുകയാണ് താരം.

ആരാധകര്‍ തന്നെ അപ്രതീക്ഷിതമായി ചുംബിക്കുകയും അനാവശ്യമായി സ്പര്‍ശിക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് ദുല്‍ഖര്‍ തുറന്നുപറഞ്ഞത്.

പ്രായമായ സ്ത്രീകളില്‍ നിന്നാണ് താരത്തിന് മോശം അനുഭവമുണ്ടായിട്ടുള്ളത്. ഫോട്ടോ എടുക്കാനായി അടുത്ത് വന്ന് അപ്രതീക്ഷിതമായി കവിളില്‍ ചുംബിക്കും എന്നാണ് താരം പറയുന്നത്. നമ്മള്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്ബോള്‍ ഉണ്ടാകുന്ന അപ്രതീക്ഷിത നീക്കം ഞെട്ടിക്കാറുണ്ടെന്നും താരം പറഞ്ഞു. യൂട്യൂബര്‍ രണ്‍വീര്‍ അലബാബാദിയയുമായി സംസാരിക്കുകയായിരുന്നു താരം.

പ്രായമായ സ്ത്രീയായിരുന്നു, എന്റെ പിന്‍ഭാഗത്ത് അവര്‍ അമര്‍ത്തി പിടിച്ചു. അവര്‍ എന്തിനാണ് അത് ചെയ്തത് എന്നറിയില്ല. അത് എന്നെ വളരെ അധികം ബുദ്ധിമുട്ടിച്ചു. സാധാരണ ഒരു പിടുത്തമായിരുന്നില്ല അത്. അവര്‍ വിരലുകള്‍ അമര്‍ത്തി ഞെക്കിഞെരിച്ചു. എനിക്ക് വളരെ അധികം വേദനിച്ചു.

അവര്‍ക്ക് നല്ല പ്രായമുണ്ടായിരുന്നു. എന്താണ് അതിനര്‍ത്ഥമെന്നുപോലും എനിക്ക് അറിയാന്‍ കഴിഞ്ഞില്ല. ഞാന്‍ സ്‌റ്റേജില്‍ ഒരുപാട് പേര്‍ക്കൊപ്പം നില്‍ക്കുകയായിരുന്നു. ആന്റി, ദയവായി ഇവിടെ വന്നു നില്‍ക്കു എന്ന് ഞാന്‍ അവരോട് പറഞ്ഞു.- ദുല്‍ഖര്‍ വ്യക്തമാക്കി.

നിരവധി പേര്‍ക്ക് അവരുടെ കൈകള്‍ എവിടെയാണ് വെക്കേണ്ടത് എന്ന് അറിയില്ല. ചില സമയത്ത് അവരുടെ കൈകള്‍ പിന്നിലായിരിക്കും. ഫോട്ടോയില്‍ ഞാന്‍ ചിരിക്കാന്‍ ശ്രമിക്കും. എന്താണ് സംഭവിക്കുന്നതെന്ന് ഞാന്‍ അമ്ബരക്കും. എങ്ങനെയാണ് അതില്‍ നിന്ന് രക്ഷപ്പെടേണ്ടതെന്ന് എനിക്ക് അറിയില്ലായിരിക്കും. താരം കൂട്ടിച്ചേര്‍ത്തു. 

ചില സമയത്ത് താന്‍ സുഹൃത്തുക്കളോട് ഇത് ചെയ്യാറുണ്ടെന്നും അപ്പോള്‍ അവര്‍ എന്താണ് ചെയ്യുന്നത് എന്ന് ചോദിക്കും. ഞാന്‍ കടന്നു പോകുന്നത് ഇതിലൂടെയാണ്, നിങ്ങളൊന്നു സങ്കല്‍പ്പിച്ചുനോക്കൂ. ആളുകള്‍ എന്തിനാണ് ഇത് ചെയ്യുന്നത്. അതിന് ഉത്തരമില്ല. ഞാന്‍ കടന്നുപോയ വേദന മാത്രമായിരിക്കും എനിക്കോര്‍മ്മയുള്ളത്. – ദുല്‍ഖര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button