NationalNews

ദൃശ്യപരത പൂജ്യത്തിലേക്ക് താഴ്ന്നു; ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്; വിമാന സർവീസുകൾ താറുമാറായി; ട്രെയിനുകളുടെ സമയക്രമത്തിലും മാറ്റം

ഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിലെയും പരിസരപ്രദേശങ്ങളിലെയും കനത്ത മൂടൽമഞ്ഞിനെ തുടർന്ന് വിമാന സർവീസുകൾ താറുമാറായി. നിരവധി വിമാനങ്ങൾ വൈകുകയും ഏഴ് വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു. ഇതുവരെ 184 വിമാനങ്ങൾ വൈകിയതായാണ് വിവരം. മൂടൽമഞ്ഞിനെ തുടർന്ന് തലസ്ഥാനത്തും പരിസര പ്രദേശങ്ങളിലും ദൃശ്യപരത പൂജ്യത്തിലേക്ക് താഴ്ന്നു.

26 ട്രെയിനുകൾ വൈകി ഓടുന്നതിനാൽ ആറ് ട്രെയിനുകളുടെ സമയക്രമത്തിലും മാറ്റമുണ്ട്. തലസ്ഥാനത്ത് കനത്ത മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നൽകി ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരുന്നു

ലക്ഷ്മി നഗർ, ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ, ശങ്കർ വിഹാർ, ഉത്തർപ്രദേശിന്റെ അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ബുധനാഴ്ച രാവിലെ കനത്ത മൂടൽമഞ്ഞും വളരെ കുറഞ്ഞ ദൃശ്യപരതയും ഉണ്ടായിരുന്നു. മൂടൽമഞ്ഞ് ദില്ലിയിലും സമീപ നഗരങ്ങളിളിലും ദൂരക്കാഴ്ച കുറഞ്ഞതിനാൽ റോഡ് ഗതാഗതവും കുറഞ്ഞു. കുറഞ്ഞ ദൃശ്യപരത വിമാനങ്ങളെ ബാധിച്ചേക്കാമെന്ന് ബജറ്റ് കാരിയറുകളായ ഇൻഡിഗോയും സ്‌പൈസ് ജെറ്റും മുന്നറിയിപ്പ് നൽകി. യാത്രക്കാർ അവരുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും എയർലൈൻ കമ്പനികൾ അഭ്യർത്ഥിച്ചു.

ദില്ലിയിൽ ഇന്ന് രാവിലെ 9 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. വൈകുന്നേരവും രാത്രിയും വീണ്ടും മൂടൽമഞ്ഞ് ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാവിലെ കനത്ത മൂടൽമഞ്ഞും പിന്നീട് പകൽ മേഘാവൃതമായ ആകാശവും വൈകുന്നേരമോ രാത്രിയോ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ഐഎംഡി) പ്രവചിച്ചിരുന്നു. ആഴ്ച മുഴുവൻ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ സ്ഥിതി തുടരുമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം, വായു​ഗുണനിലവാരം മോശം അവസ്ഥയിൽ തുടരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker