ഏറ്റുമാനൂര്‍: മദ്യലഹരിയില്‍ വാഹനമോടിച്ച് എം.സി.റോഡിനെ ഭീതിയുടെ മുള് മുനയില്‍ നിര്‍ത്തിയ യുവാവ് അറസ്റ്റില്‍.മൂന്നു വാഹനങ്ങള്‍ ഇടിച്ച് തകര്‍ത്ത ഇന്നോവയുടെ ഡ്രൈവറായ കടപ്പൂര് സ്വദേശി അനൂപ്(26) അറസ്റ്റിലായത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം.
കോട്ടയം ഭാഗത്തു നിന്നും അമിത വേഗതയില്‍ കുതിച്ചുപാഞ്ഞെത്തിയ ഇന്നോവ ആദ്യം സ്വിഫ്റ്റ് കാറിലും പിന്നീട് ടോറസ് ലോറിയിലും ഐ.ട്വന്റിയിലുമാണ് ഇടിച്ചത്.ഇടിയുടെ ആഘാതത്തില്‍ ഇന്നോവയുടെ ചക്രം വാഹനത്തില്‍ നിന്ന് വേര്‍പെട്ടു.വാഹനം ഒടുവില്‍ എത്തിനിന്നത് തവളത്തുഴിയില് എം.സി.റോഡിന്റെ മധ്യത്തില്‍.റോഡില്‍ ഗതാഗതക്കുരുക്കം രൂക്ഷമായി.തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ വാഹനത്തില്‍ നിന്ന് പുറത്തിറക്കി.പിന്നാലെ ഏറ്റുമാനൂര്‍ പോലീസ് സ്ഥലത്തെത്തി യുവാവിനെ അറസ്റ്റ് ചെയ്ത് വാഹനവും കസ്റ്റഡിയിലെടുത്തു.
ഇന്നോവ മൂലം അപകടത്തില്‍പ്പെട്ട വാഹനങ്ങളുടെ ഉടമകള്‍ നഷ്ടപരിപരിഹാരം ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.