കോഴിക്കോട്: രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധനക്കെത്തിയ പോലീസ് സംഘത്തിന് നേരെ ആക്രമണം. കൊയിലാണ്ടിയിൽ ലഹരിമാഫിയയുടെ ആക്രമണത്തിൽ നാല് പോലീസുകാർക്ക് പരിക്കേറ്റു. എസ് ഐ ജിതേഷ്, ഗ്രേഡ് എസ് ഐ, അബ്ദുള്ള, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രവീൺ കുമാർ, സിനു രാജ് തുടങ്ങിയവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ ഒരാൾ പിടിയിലായി.
പരിക്കേറ്റ ഉദ്യോഗസ്ഥരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രഹസ്യ വിവരം കിട്ടിയതിനെ തുടർന്ന് വൈകീട്ട് പഴയ ചിത്രാ ടാക്കീസിന് സമീപത്ത് പരിശോധനക്കെത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെയാണ് അക്രമമുണ്ടായത്. വില്പന സംഘമാണ് ആക്രമിച്ചത്. സംഭവത്തിൽ പ്രതി മേലൂർ സ്വദേശി രോഹിത്തിനീയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News