KeralaNewsNews

ഉരുണ്ടുനീങ്ങിയ ലോറിക്കിടയിൽപ്പെട്ട് ഡ്രൈവർ മരിച്ചു: മൃതദേഹം പുറത്തെടുത്തത് മതിൽ പൊളിച്ച്

കോട്ടയം: ലോറിക്കും മതിലിനും ഇടയിൽപ്പെട്ട് ഡ്രൈവർക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കരുനിലക്കോട് സ്വദേശി ചന്ദ്രവിലാസത്തിൽ ചന്ദ്രദാസ് (68) ആണു മരിച്ചത്. മണർകാട്ട് വ്യാഴാഴ്ച പുലർച്ചെ ഒന്നരയ്ക്കാണ് സംഭവം

കളത്തിപ്പടിയിലെ പാചകവാതക ഏജൻസിയിലേയ്ക്ക് സിലിണ്ടറുമായി വരികയായിരുന്നു ലോറി.ചായ കുടിക്കുന്നതിനായാണ് പൗൾട്രി ഫാമിന് സമീപത്തെ തട്ട് കടയിൽ ലോറി നിർത്തിയത്.ലോറി നിർത്തി പുറത്തിറങ്ങി ഇദ്ദേഹം നടക്കുന്നതിനിടെ ലോറി മുന്നോട്ട് ഉരുണ്ട് നീങ്ങുകയായിരുന്നു. ഓടിയെത്തിയ ചന്ദ്രദാസ് ലോറിയുടെ ക്യാബിൻ വഴി ചാടി ഉള്ളിൽ കയറാൻ ശ്രമിച്ചു.

ഇതിനിടെ ലോറി സമീപത്തെ മതിലിനോട് ചേർന്ന് വന്നപ്പോൾ ചന്ദ്ര ദാസ് ഇതിനിടയിൽ കുടുങ്ങുകയായിരുന്നു. തൽക്ഷണം മരണം സംഭവിച്ചു.ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് വാഹനം മാറ്റി മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റി.അപകടത്തിൽ സമീപത്തെ കടയുടെ ഭിത്തിയും ബോർഡും തകർന്നിട്ടുണ്ട്.ലോറിയുടെ ഹാൻഡ് ബ്രേക്ക് ഇടാൻ മറന്നതാണ് അപകടത്തിന് കാരണമായത്.എറണാകുളം അരുൺ ഗ്യാസ് ഏജൻസിയുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button