കോഴിക്കോട്: കടന്നലിന്‍റെ കുത്തേറ്റ് വയോധികന്‍ മരിച്ചു. കോഴിക്കോട് നാദാപുരത്ത് കടന്നൽ കുത്തേറ്റ് ചികിൽസയിലായിരുന്ന നാദാപുരം ആവോലം സ്വദേശി പാലയനാണ്ടി ഗോപാലൻ (82) ആണ് മരിച്ചത്. കടന്നലുകളുടെ കുത്തേറ്റ് ഗോപാലന് സാരമായി പരിക്കേറ്റിരുന്നു.
ഇന്നലെ വൈകുന്നേരമാണ് ഇവരുടെ വീടിന് സമീപത്ത് കടന്നലുകളുടെ അക്രമം ഉണ്ടായത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിലിരിക്കെ ഇന്ന് രാവിലെ 10 മണിയോടെയാണ് മരണം സംഭവിച്ചത്. പ്രദേശവാസികളായ മറ്റ് രണ്ട് പേർക്ക് കൂടി ഇന്നലെ കടന്നലുകളുടെ കുത്തേറ്റിരുന്നു. ഇരുവരും ആശുപത്രിയിൽ ചികിൽസ തേടിയിരിക്കുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News