കല്‍പ്പറ്റ: വയനാട് ജില്ലാ കളക്ടറായി ഡോ. രേണു രാജ് ചുമതലയേറ്റു. കളക്ടറേറ്റിലെ ജീവനക്കാർ രേണു രാജിനെ സ്വീകരിച്ചു.
സ്ഥലം മാറ്റം സർക്കാർ ഉദ്യോഗസ്ഥരെ സംബന്ധിച്ച് സ്വാഭാവികം മാത്രമാണെന്ന് രേണു രാജ് പ്രതികരിച്ചു. ബ്രഹ്‌മപുരം വിഷയത്തിൽ കളക്ടറെന്നെ നിലയിൽ ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ട്. നിറഞ്ഞ സന്തോഷത്തോടെയാണ് വയനാടിന്റെ കളക്ടറായി ചുമതലയേൽക്കുന്നതെന്നും രേണു രാജ് പറഞ്ഞു.
ഐഎഎസ് തലപ്പത്ത് അഴിച്ചു പണിയുടെ ഭാഗമായിട്ടായിരുന്നു രേണുരാജ് ഉള്‍പ്പടേയുള്ളവരെ സ്ഥലം മാറ്റിയത്. കോഴിക്കോട് ജില്ലാ കളക്ടർ സ്ഥാനത്ത് നിന്ന് സാംമ്പശിവ റാവുവിനെ മാറ്റി വയനാട് കളക്ടര്‍ എ.ഗീതയെ കോഴിക്കോട് കളക്ടറായി നിയമിച്ചു.
തൃശൂർ കളക്ടറായ ഹരിത വി കുമാറിനെ ആലപ്പുഴയിലേക്ക് സ്ഥലം മാറ്റി. ഹരിത വി കുമാറിന് പകരം ആലപ്പുഴ കളക്ടർ വൈആർ കൃഷ്ണ തേജയെ തൃശൂർ കളക്ടറായി മാറ്റി നിയമിച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News