24.6 C
Kottayam
Saturday, June 6, 2026

‘സുരേഷ് ഗോപിക്ക് കൊടുക്കരുത്, തൃശൂർ ഞങ്ങൾക്ക് വേണം’; ആവശ്യവുമായി ബിഡിജെഎസ്

Must read

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിൽ തൃശൂർ ഉൾപ്പെടെ ആറ് സീറ്റുകൾ വേണമെന്ന ആവശ്യവുമായി ബി ഡി ജെ എസ്. ഇന്ന് ചേർന്ന എൻ‍ ഡി എ യോഗത്തിലാണ് പാർട്ടി നേതൃത്വം ആവശ്യം അറിയിച്ചത്. തുഷാർ വെള്ളാപ്പള്ളി തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചനയും പാർട്ടി നേതൃത്വം നൽകിയിട്ടുണ്ട്.

2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ബി ഡി ജെ എസിനായിരുന്നു ബി ജെ പി നേതൃത്വം ആദ്യം തൃശൂർ സീറ്റ് നൽകിയത്. എന്നാൽ പിന്നീട് കേന്ദ്ര നേതൃത്വം ഇടപെടുകയും സുരേഷ് ഗോപി മണ്ഡലത്തിൽ മത്സരിക്കട്ടെയെന്ന് അറിയിക്കുകയുമായിരുന്നു. ഇതോടെ അമിത് ഷായുടെ നിർദ്ദേശപ്രകാരം തുഷാർ വെള്ളാപ്പള്ളി വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ചു. അതുകൊണ്ട് തന്നെ തൃശൂർ ഇത്തവണ തങ്ങൾക്ക് അർഹതപ്പെട്ടതാണെന്നാണ് ബി ഡി ജെ എസിന്റെ വാദം.

എന്നാൽ പാർട്ടിയുടെ ആവശ്യത്തെ ബി ജെ പി നേതൃത്വം പാടെ തള്ളിയെന്നാണ് റിപ്പോർട്ട്. ഇക്കുറി ബി ജെ പിക്ക് വലിയ വിജയ പ്രതീക്ഷയുള്ള മണ്ഡലമാണ് തൃശൂർ. സുരേഷ് ഗോപിയിലൂടെ മണ്ഡലത്തിൽ അട്ടിമറി വിജയമാണ് പാർട്ടി സ്വപ്നം കാണുന്നത്. ഇതിനോടകം തന്നെ മണ്ഡലം കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ സുരേഷ് ഗോപി ആരംഭിച്ച് കഴിഞ്ഞു.

അതേസമയം തൃശൂരിന് പുറമെ കൊല്ലം, മാവേലിക്കര, കോട്ടയം, ഇടുക്കി, വയനാട് ഉള്‍പ്പെടെയുള്ള സീറ്റുകളും ബി ഡി ജെ എസ് ചോദിച്ചിട്ടുണ്ട്. എന്നാൽ ഈ സീറ്റുകളിൽ കോട്ടയം , മാവേലിക്കര എന്നീ സീറ്റുകളുടെ കാര്യത്തിൽ എൻ ഡി എ നേതൃത്വം മനസ് തുറന്നിട്ടില്ല.

- Advertisement -

കോട്ടയത്ത് കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകനും ബി ജെ പി ദേശീയ സെക്രട്ടറിയുമായ അനിൽ ആന്റണിയെ മത്സരിപ്പിക്കാനാണ് ബി ജെ പി കണക്ക് കൂട്ടുന്നത്. അനിൽ മത്സരിക്കുന്നത് ഇവിടെ ക്രിസ്ത്യൻ വോട്ടുകൾ പെട്ടിയിലാക്കാൻ സഹായിക്കുമെന്ന് നേതൃത്വം കരുതുന്നു. മാവേലിക്കരയിൽ പി സുധീറിനെയായിരിക്കും ബി ജെ പി മത്സരിപ്പിച്ചേക്കുക.

- Advertisement -

അതേസമയം തൃശൂർ ലഭിക്കാത്ത സാഹചര്യത്തിൽ തുഷാർ വെള്ളാപ്പള്ളി വീണ്ടും വയനാട്ടിൽ നിന്നും മത്സരിച്ചേക്കാനാണ് സാധ്യത. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ‍ 78,816 വോട്ടുകളായിരുന്നു തുഷാറിന് ലഭിച്ചത്. കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടി രാഹുൽ ഗാന്ധിയായിരുന്നു മണ്ഡലത്തിൽ വിജയിച്ചത്. 4,31,770 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു രാഹുലിന്റെ വിജയം. സി പി ഐയിലെ പി പി സുനീർ 2,74,597 വോട്ടുകളും നേടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

Popular this week