InternationalNews

ഡൊണാൾഡ് ട്രംപിന് ശിക്ഷ വിധിച്ച് യു എസ് കോടതി; രക്ഷക്കെത്തി അമേരിക്കൻ പ്രസിഡന്റിന്റെ പ്രത്യേക സംരക്ഷണം

വാഷിംഗ്‌ടൺ: ഒരു പോൺ താരത്തിന് രഹസ്യമായി പണം നൽകിയതുമായി ബന്ധപ്പെട്ട ക്രിമിനൽ കുറ്റത്തിന് നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ശിക്ഷ വിധിച്ച് യുഎസ് ജഡ്ജി . ഈ ശിക്ഷാവിധി അദ്ദേഹത്തിന്റെ കുറ്റപത്രത്തിൽ കുറ്റക്കാരനാണെന്ന് സ്ഥാപിക്കും; എന്നിരുന്നാലും, അദ്ദേഹം ജയിലിൽ പോകുകയോ പിഴ അടയ്ക്കുകയോ ചെയ്യില്ല. ഇത് അമേരിക്കൻ [പ്രസിഡന്റിന് മാത്രമുള്ള പ്രേത്യേക സുരക്ഷയാണ്.

അതേസമയം ഒരു സിറ്റിംഗ് പ്രസിഡന്റിനെ അവർ പ്രസിഡന്റ് സ്ഥാനത്ത് ആയിരിക്കുമ്പോൾ തടവിൽ വയ്ക്കാൻ നിയമസംവിധാനത്തിന് കഴിയില്ല , അതിനാൽ അദ്ദേഹം സ്ഥാനമൊഴിഞ്ഞാൽ അങ്ങനെ ചെയ്യാൻ കഴിയും.

എന്നാൽ ഈ വിധിയോട് കൂടി കുറ്റവാളിയെന്ന് വിധിക്കപ്പെട്ട ആദ്യത്തെ അമേരിക്കൻ പ്രസിഡന്റായിരിക്കുകയാണ് ഡൊണാൾഡ് ട്രംപ്.

ശിക്ഷ വിധിക്കുന്നതിനുമുമ്പ് പലവിധ ഘടകങ്ങൾ പരിശോധിക്കേണ്ടതിനെങ്കിലും , പ്രസിഡന്റ് എന്ന നിലയിൽ ട്രംപിനുള്ള നിയമപരമായ സംരക്ഷണം “മറ്റെല്ലാ ഘടകങ്ങളെയും മറികടക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

അതെ സമയം ഒരു പ്രസിഡന്റിനുള്ള നിയമപരമായ സംരക്ഷണം ഉണ്ടെങ്കിലും ജൂറി വിധി ഇല്ലാതാക്കാൻ അധികാരമില്ലെന്ന് ജഡ്ജി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker