26.1 C
Kottayam
Wednesday, October 2, 2024

വീടിനുള്ളിൽ കസേരയിൽ ഇരിക്കുന്ന നിലയിൽ മൃതദേഹങ്ങൾ, കരൾപിളർക്കും കാഴ്ച; തിരച്ചിലിന് ഡോഗ് സ്ക്വാഡ്‌

Must read

മേപ്പാടി: ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ മേഖലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ ഡോഗ് സ്‌ക്വാഡും രംഗത്ത്. പോലീസിന്റെ കഡാവര്‍, സ്‌നിഫര്‍ നായകളെയാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ മൃതദേഹങ്ങള്‍ കണ്ടെത്താനായി എത്തിച്ചിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനം നടക്കുന്ന മേഖലയില്‍ പോലീസ് നായകളെ ഉപയോഗിച്ച് തിരച്ചില്‍ പുരോഗമിക്കുകയാണ്.

എറണാകുളം സിറ്റി പോലീസിന്റെ ഡോഗ് സ്‌ക്വാഡില്‍നിന്നാണ് രണ്ട് കഡാവര്‍ നായകളെ തിരച്ചിലിന് എത്തിച്ചിരിക്കുന്നത്. വയനാട് ജില്ലാ പോലീസിന്റെ സ്‌നിഫര്‍ ഡോഗും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. നായകള്‍ നല്‍കുന്ന സൂചനകള്‍ക്കനുസരിച്ചാണ് രക്ഷാപ്രവര്‍ത്തകര്‍ പലയിടത്തും പരിശോധന നടത്തുന്നത്. മേഖലയിലേക്ക് കൂടുതല്‍ കഡാവര്‍, സ്‌നിഫര്‍ നായകളെ എത്തിക്കുമെന്നും വിവരമുണ്ട്.

ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ മേഖലയിലെങ്ങും കരള്‍പിളര്‍ക്കുന്ന കാഴ്ചകള്‍ക്കാണ് രക്ഷാപ്രവര്‍ത്തകര്‍ സാക്ഷികളായത്. കൂറ്റന്‍ പാറക്കല്ലുകള്‍ക്കിടയിലും ചെളിയിലും കോണ്‍ക്രീറ്റ് സ്ലാബുകള്‍ക്കിടയിലും ഏറെ ദുഷ്‌കരമായാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.

തകര്‍ന്നടിഞ്ഞ ഒരു വീടിനുള്ളില്‍ കസേരയില്‍ ഇരിക്കുന്ന നിലയില്‍ മൂന്നുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. എന്നാല്‍, ഭീമന്‍ കോണ്‍ക്രീറ്റ് സ്ലാബുകള്‍ മുറിച്ച് മൃതദേഹം പുറത്തെടുക്കുക ഏറെ വെല്ലുവിളിയാണ്. കോണ്‍ക്രീറ്റ് സ്ലാബുകള്‍ മുറിച്ചുമാറ്റാനുള്ള യന്ത്രങ്ങളുടെ അപര്യാപ്തത കാരണം വടംകെട്ടി സ്ലാബുകള്‍ നീക്കാനാണ് രക്ഷാപ്രവര്‍ത്തകരുടെ ശ്രമം. വടംകെട്ടി സ്ലാബുകള്‍ നീക്കാനുള്ള ശ്രമത്തിനിടെ രണ്ടുതവണ വടംപൊട്ടുകയും ചെയ്തിരുന്നു. കോണ്‍ക്രീറ്റ് കട്ടിങ് മെഷീനുകള്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ സാധനങ്ങള്‍ ലഭ്യമാക്കണമെന്നാണ് രക്ഷാപ്രവര്‍ത്തകരുടെ ആവശ്യം. തിരച്ചിലിനിടെ പല ശരീരഭാഗങ്ങളും രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തിട്ടുണ്ട്. ഇത് ഡി.എന്‍.എ. പരിശോധനയ്ക്ക് സഹായകരമാകുമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വാട്ടർ റൈഡിനിടെയുണ്ടായ അപകടത്തിൽ തായ്‌ലാൻഡിൽ മലയാളി യുവതി മരിച്ചു

തലശ്ശേരി: തായ്‌ലാന്‍ഡിലെ ഫുക്കറ്റില്‍ വാട്ടര്‍ റൈഡിനിടെയുണ്ടായ അപകടത്തില്‍ തലശ്ശേരി സ്വദേശിനിയായ യുവതി മരിച്ചു. പിലാക്കൂല്‍ ഗാര്‍ഡന്‍സ് റോഡ് മാരാത്തേതില്‍ ലവീന റോഷനാണ് (നിമ്മി-34) മരിച്ചത്. സെപ്റ്റംബര്‍ നാലിനായിരുന്നു അപകടം. പരിക്കേറ്റ് അബോധാവസ്ഥയില്‍ സിങ്കപ്പൂര്‍...

റെക്കോഡ് വില്‍പ്പന, ഓണം ബമ്പറില്‍ സര്‍ക്കാരിന് കോളടിച്ചു;ഇതുവരെ കിട്ടിയത് 274 കോടി രൂപ

തിരുവനന്തപുരം: കേരള ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പർ ടിക്കറ്റ് വിറ്റുവരവ് 274 കോടി രൂപ കടന്നു. ഏജൻസി കമ്മീഷനും ജി.എസ്.ടി.യും കഴിച്ചാൽ 214 കോടി രൂപയോളം സർക്കാരിനു ലഭിക്കും. ഏജന്റുമാരുടെ വിഹിതമടക്കം സമ്മാനത്തുകയായി നൽകേണ്ടത്...

ഭാര്യയെ തീകൊളുത്തി കൊല്ലാൻ ശ്രമം: മലയാളി യുവാവ് അയർലൻഡിൽ അറസ്റ്റിലായി

ഡബ്ലിന്‍: നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ബെല്‍ഫാസ്റ്റിന് സമീപം ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച മലയാളി യുവാവ് അറസ്റ്റില്‍. ആന്‍ട്രിം ഓക്ട്രീ ഡ്രൈവില്‍ താമസിക്കുന്ന ജോസ്മോന്‍ പുഴക്കേപറമ്പില്‍ ശശി (ജോസ്മോന്‍ പി എസ് -...

വിസ തട്ടിപ്പ്; അമ്മയ്ക്കും മകനുമെതിരെ അറുപതോളം കേസുകൾ

തിരുവനന്തപുരം: വിദേശരാജ്യങ്ങളില്‍ ജോലി വാഗ്ദാനംചെയ്ത് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍നിന്ന് അഞ്ചുകോടി രൂപയിലേറെ തട്ടിയ കേസില്‍ അമ്മയും മകനും അറസ്റ്റില്‍. തിരുവനന്തപുരം ശാസ്തമംഗലത്ത് പ്രവര്‍ത്തിച്ചിരുന്ന ബ്രൂക്ക്പോര്‍ട്ട് ട്രാവല്‍ ആന്‍ഡ് ലോജിസ്റ്റിക്സ് ഉടമയായ ഡോള്‍സി ജോസഫൈന്‍ സജു, മകന്‍...

അമേരിക്കക്കും ഇസ്രയേലിനും ഇറാന്റെ മുന്നറിയിപ്പ് ; ‘ഇത് ശക്തമായ പ്രതികരണം, തിരിച്ചടിച്ചാൽ പ്രത്യാക്രമണം രൂക്ഷമാകും’

ടെഹ്റാൻ: ഇസ്രയേലിൽ മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെ മുന്നറിയിപ്പുമായി ഇറാൻ. ഇത് ഇസ്രയേലിനെതിരെയുള്ള ശക്തമായ പ്രതികരണമാണ്. തിരിച്ചടിച്ചാൽ പ്രത്യാക്രമണം രൂക്ഷമാകുമെന്നാണ് മുന്നറിയിപ്പ്. യഥാക്രമം എല്ലാം നടപ്പിലാക്കി. സയണിസ്റ്റ് ഭരണകൂടത്തിൻ്റെ ഭീകരപ്രവർത്തനങ്ങളോടുള്ള ഇറാൻ്റെ നിയമപരവും...

Popular this week