ബംഗളൂരു: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ബംഗളൂരുവില്‍ യുവ ഡോക്ടര്‍ അറസ്റ്റില്‍. എംഎസ് രാമയ്യ മെഡിക്കല്‍ കോളജിലെ നേത്രരോഗവിഭാഗത്തിലെ ഡോക്ടറും ബന്ധവനഗുഡി സ്വദേശിയുമായ അബ്ദുല്‍ റഹ്മാനെയാണ് എന്‍.ഐ.എ അറസ്റ്റ് ചെയ്തത്.
ആക്രമണത്തില്‍ പരുക്കേല്‍ക്കുന്ന ഐ.എസ് ഭീകരര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിനും ആയുധങ്ങള്‍ എത്തിച്ചു നല്‍കുന്നതിനും മൊബൈല്‍ ആപ്പ് വികസിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു അബ്ദുല്‍ റഹ്മാനെന്ന് എന്‍.ഐ.എ പറയുന്നു. 2014 ല്‍ സിറിയയിലെ ഐ.എസിന്റെ മെഡിക്കല്‍ ക്യാമ്പ് അബ്ദുല്‍ റഹ്മാന് സന്ദര്‍ശിച്ചിരുന്നു. പത്ത് ദിവസം ക്യാമ്പില്‍ പങ്കെടുത്ത ശേഷമാണ് ഇയാള്‍ മടങ്ങിയതെന്നും ഐ.എസ് വൃത്തങ്ങള്‍ പറഞ്ഞു.
ഭീകര സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കശ്മീരി ദമ്പതികള്‍ കഴിഞ്ഞ മാര്‍ച്ചില്‍ അറസ്റ്റിലായിരുന്നു. ഇവര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അബ്ദുല്‍ റഹ്മാനെ അറസ്റ്റു ചെയ്തത്. അബ്ദുല്‍ റഹ്മാനെ കൂടാതെ പൂനെ സ്വദേശികളായ സാദിയ അന്‍വര്‍ ഷെയ്ഖ്, നബീല്‍ സിദ്ദീഖ് എന്നിവരേയും എന്‍ഐഎ അറസ്റ്റ് ചെയ്തിട്ടുണ്ട്.