രോഗി ചമഞ്ഞെത്തി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളുടെ നാവ് വനിതാ ഡോക്ടര്‍ കടിച്ചു മുറിച്ചു
രോഗി ചമഞ്ഞെത്തിയ ശേഷം ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളുടെ നാവ് കടിച്ചു മുറിച്ച് വനിത ഡോക്ടര്‍. സൗത്ത് ആഫ്രിക്കയിലെ ബ്ലൂംഫൊണ്ടെയ്‌നിലെ ആശുപത്രിയിലാണ് സംഭവം. ഇരുപത്തിനാലുകാരിയായ ഡോക്ടറാണ് രോഗിയാണെന്ന വ്യാജേന ആശുപത്രിയിലെത്തി തന്നെ ആക്രമിക്കാന്‍ വന്ന മുപ്പത്തിരണ്ടുകാരന്റെ നാവ് കടിച്ച് മുറിച്ചെടുത്തത്.
പരിശോധനയ്ക്ക് എത്തിയ ഡോക്ടറെ ഇയാള്‍ കടന്ന് പിടിച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഡോക്ടര്‍ ശക്തമായി എതിര്‍ത്തു നിന്നു. ചുംബിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഡോക്ടര്‍ ഇയാളുടെ നാവു കടിച്ച് മുറിക്കുകയായിരിന്നു. ശക്തമായ പ്രതിരോധത്തില്‍ രോഗിയുടെ നാവ് മുറിഞ്ഞു പോയി. പരിക്കേറ്റതോടെ യുവാവ് ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ പോലീസ് സമീപപ്രദേശങ്ങളിലെ ആശുപത്രികളില്‍ വിവരമറിയിച്ചതോടെ മറ്റൊരു ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.