മുംബൈ:ഇന്റർനെറ്റ് ഇല്ലാത്ത ഒരു ദിവസം പോലും നമുക്ക് ആലോചിക്കാൻ സാധിക്കില്ല. എന്തിനും ഏതിനും ഇന്റർനെറ്റ് വേണമെന്ന അവസ്ഥ. ഇന്റർനെറ്റ് ഉണ്ടായാൽ പോരാ, നല്ല സ്പീഡും വേണം. അതുകൊണ്ട് തന്നെ തങ്ങളുട ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകാൻ സേവനദാതക്കൾ മത്സരിക്കുകയാണ്.
മൊബൈൽ ഇന്റർനെറ്റിന്റെ വേഗതിയിൽ ഒന്നാമത് നിൽക്കുന്ന രാജ്യം ഏതാണെന്നോ? യു എ ഇ തന്നെ 2024 നവംബറിലെ സ്പീഡ് ടെസ്റ്റ് ഗ്ലോബൽ ഇൻഡെക്സ് കണക്കുകൾ പ്രകാരം മിഡിൽ ഈസ്റ്റ് രാജ്യങ്ങളാണ് മൊബൈൽ ഇന്റർനെറ്റ് വേഗത്തിൽ ഏറ്റവും മുന്നിൽ എന്നാണ് റിപ്പോർട്ട്.
മൊബൈൽ ഇന്റർനെറ്റ് വേഗതയുടെ മീഡിയൻ കണക്കുകൾ നോക്കുകയാണെങ്കിൽ ഗൾഫ് രാജ്യമായ യു എ ഇ ആണ് ഒന്നാമത്. 442 എം ബി പി എസാണ് യു എ ഇയിലെ മീഡിയൻ മൊബൈൽ ഇന്റർനെറ്റിന്റെ വേഗം. ഖത്തർ ( 358 എം ബി പി എസ് ),
കുവൈത്ത് ( 264 എം ബി പി എസ് ), ബൾഗേറിയ ( 172 എം ബി പി എസ് ), ഡെൻമാർക്ക് ( 162 എം ബി പി എസ് ) ദക്ഷിണ കൊറിയ ( 148 എം ബി പി എസ് ) നെതർലാൻഡ് ( 147 എം ബി പി എസ് ) , നോർവ ( 145. എം ബി പി എസ് ) ചൈന, ( 139.58 എം ബി പി എസ് ), ലക്സംബർഗ് ( 134. 14 എം ബി പി എസ് ) എന്നീ രാജ്യങ്ങളാണ് യു എ ഇയ്ക്ക് പിന്നിൽ വരുന്നു 10 രാജ്യങ്ങൾ.
അതേ സമയം മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ ഇന്ത്യ എത്രാമത് ആണെന്ന് അറിയാമോ? മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ ലോകത്ത് 25ാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. രാജ്യത്തെ ശരാശരി ഡൗൺലോഡിംഗ് വേഗത 100. 78 എം ബി പി എസ് ആണ്. അപ് ലോഡിംഗ് സ്പീഡ് 9.08 എം ബി പി എസ് ആണ്. ലോകത്ത് ഏറ്റവും കൂടുതൽ മൊബൈൽ ഫോണുകൾ ഉള്ള രാജ്യമാണ് ഇന്ത്യ.