KeralaNews

വളകിലുക്കത്തില്‍ ജ്യോതിയ്ക്ക് സന്തോഷം കൗതുകം; ഊരി നൽകി കളക്ടർ ദിവ്യ എസ് അയ്യർ

പത്തനംതിട്ട:ഭിന്നശേഷിക്കാരിയ ജ്യോതി ഇനി കുപ്പിവള കിലുക്കംപോലെ ചിരിക്കും. പത്തനംതിട്ട സ്വദേശിയായ ജ്യോതിക്ക് ജീവിതത്തില്‍ പുതിയ വെളിച്ചം പകര്‍ന്ന് ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത് മനോഹരമായൊരു കുറിപ്പ്. ജ്യോതിയെ നേരിട്ട് കണ്ട് പുതിയ റേഷന്‍ കാര്‍ഡും തത്സമയം എന്‍ട്രോള്‍ ചെയ്ത ആധാര്‍ കാര്‍ഡും കൈമാറാനെത്തിയപ്പോഴുണ്ടായ ഒരു ചെറിയ സംഭവമാണ് പത്തനംതിട്ട കളക്ടറുടെ ഫെയ്‌സ്ബുക്ക് പേജിലുള്ളത്.

കളക്ടറുടെ കൈയിലെ കുപ്പിവളകള്‍ കണ്ട് ജ്യോതിക്ക് കൗതുകം അടക്കാനായില്ല. അതിന്റെ കിലുക്കം കേട്ട് സന്തോഷിച്ച ജ്യോതിക്ക് കളക്ടര്‍ വളകള്‍ ഊരിനല്‍കി. ഒരു നിറമുള്ള മാല കൂടി വേണമെന്ന് ജ്യോതി കളക്ടറോട് പറഞ്ഞു. എന്നാല്‍ മുത്തുമാല കൈയിലില്ലാത്തതിനാല്‍ ആ ആഗ്രഹം നടന്നില്ല. പകരം പുതിയ വസ്ത്രങ്ങള്‍ സമ്മാനിച്ചു. ഇതോടെ ജ്യോതി ഹാപ്പിയായി.

ബാബു വര്‍ഗീസ് എന്ന വ്യക്തി വഴിയാണ് ജ്യോതിയുടേയും സഹോദരി ഗിരിജയുടേയും ജീവിതദുരിതത്തെ കുറിച്ച് അറഞ്ഞതെന്ന് കളക്ടര്‍ പോസ്റ്റില്‍ പറയുന്നു. ഭര്‍ത്താവും സഹോദരനും ഉപേക്ഷിച്ചുപോയിട്ടും കൂലിപ്പണിയെടുത്തും തൊഴിലുറപ്പ് ജോലി ചെയ്തുമെല്ലാമാണ് ഗിരിജ ജ്യോതിയെ നോക്കുന്നത്. ഗിരിജ ജോലിക്ക് പോകുന്ന സമയത്ത് ജ്യോതിക്ക് കൂട്ട് രണ്ട് വളര്‍ത്തു നായകളാണ്.

ഇവരുടെ കഥ കേട്ട കളക്ടര്‍ സഹായങ്ങള്‍ എത്തിക്കാനുള്ള നടപടികള്‍ കൈകൊള്ളുകയായിരുന്നു. സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ജ്യോതിക്ക് ലഭ്യമാക്കുമെന്ന് കളക്ടര്‍ ഉറപ്പുനല്‍കി. കളക്ടറുടെ അധ്യക്ഷതയില്‍ നാഷണല്‍ ട്രസ്റ്റ് ആക്ടിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക സമിതി ഗൃഹസന്ദര്‍ശനവും ഭിന്നശേഷി വിലയിരുത്തലും നടത്തിക്കഴിഞ്ഞതോടെ ഇനി നിയമപരമായി ജ്യോതിക്ക് രക്ഷാകര്‍തൃത്വവും ലഭിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker