തൃശ്ശൂര്‍: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തൃശൂര്‍ പൂരം നടത്തിപ്പിനെ കുറിച്ച് സര്‍ക്കാര്‍ പുനര്‍ വിചിന്തനം നടത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍. ഇല്ലങ്കില്‍ അപകടകരമായ അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തുക. പൂരം മുൻ വര്‍ഷങ്ങളിലേതു പോലെ നടത്തിയാല്‍ കഴിഞ്ഞ ഒന്നരവര്‍ഷമായി ആരോഗ്യവകുപ്പ് നടത്തിയ എല്ലാ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളും പാഴായിപോകും.
ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാരിന് ഇതിനകം റിപ്പോര്‍ട്ട് നല്‍കിയതായും ഡിഎംഒ അറിയിച്ചു. ഇപ്പോള്‍ തൃശൂര്‍ ജില്ലയിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 7.2 ശതമാനമാണ്. ഈ രീതിയിലാണ് വ്യാപനമെങ്കില്‍ പൂരം നടക്കുന്ന 23ലെത്തുമ്പോളേക്കും പോസിറ്റിവിറ്റി നിരക്ക് 20 ശതമനത്തിലെത്തും. അങ്ങനെ വന്നാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകുന്ന അവസ്ഥയിലെത്തുമെന്നും ഡിഎംഒ വ്യക്തമാക്കി.