ആലപ്പുഴ: പ്രശസ്ത സിനിമ സംവിധായകൻ യു.വേണു ഗോപൻ (67)അന്തരിച്ചു.അർബുദ ബാധിതനായി ചികിത്സയിലായിരുന്നു.ചേർത്തല കടക്കരപ്പള്ളി സ്വദേശിയാണ്. സംസ്കാരം ഇന്ന് രാത്രി 8.30നു വീട്ടുവളപ്പിൽ നടക്കും.
മുന്തിരി തോപ്പുകൾ, നൊമ്പരത്തി പൂവ്, ഇന്നലെ, ഞാൻ ഗന്ധർവ്വൻ തുടങ്ങിയ ചിത്രങ്ങളിൽ പി. പദ്മരാജന്റെ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. 1995ൽ പുറത്തിറങ്ങിയ ജയറാമിന്റെ കുസൃതി കുറുപ്പാണ് വേണു ഗോപന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമ. ഷാർജ ടു ഷാർജ, ചൂണ്ട, സ്വർണം, റിപ്പോർട്ടർ, സർവോപരി പാലക്കാരൻ എന്നിവയാണ് വേണു ഗോപന്റെ മറ്റു ചിത്രങ്ങൾ.
ഭാര്യ: ലത വേണു. മക്കൾ: ലക്ഷ്മി (NISH, തിരുവനന്തപുരം), വിഷ്ണു ഗോപൻ (എഞ്ചിനീയർ FISCHER) മരുമകൻ: രവീഷ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News