ഇങ്ങോട്ട് വാ ഏട്ടായെന്ന് കാവ്യ! ഏയ് നീ പോയി വായെന്ന് ദിലീപും; താരദമ്പതികളുടെ വീഡിയോ
കൊച്ചി:ബാലതാരമായി സിനിമയില്‍ എത്തയതു മുതല്‍ ഇപ്പോള്‍ വരെയും മലയാളികള്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവന്‍. ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് നടി നായികയായി വന്നത്. പിന്നീട് മലയാള സിനിമയുടെ നായികാ സങ്കല്‍പമായി മാറുകയായിരുന്നു. രണ്ട് പതിറ്റാണ്ടോളം മലയാളത്തിലെ മുന്‍നിര നായികയായി തന്നെ ജീവിച്ചു. മുന്‍നിര നായകന്മാര്‍രക്കൊപ്പമെല്ലാം അഭിനയിക്കുവാന്‍ ഭാഗ്യം ലഭിച്ച താരം കൂടിയാണ് കാവ്യ.
താരത്തിന്റെ വിവാഹവും വിവാഹമോചനവുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ദിലീപിനെ വിവാഹം ചെയ്ത ശേഷം അഭിനയം തല്‍ക്കാലത്തേക്ക് മാറ്റി നിര്‍ത്തി കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയാണ് താരം. സോഷ്യല്‍മീഡിയയിൽ സജീവമല്ല കാവ്യ. വല്ലപ്പോഴും ദിലീപോ മകള്‍ മീനാക്ഷിയോ കുടുംബചിത്രങ്ങളും മറ്റും പങ്കുവെക്കുമ്പോഴാണ് കാവ്യയെ ആരാധകര്‍ കാണുന്നത്. എന്നാൽ ഇപ്പോൾ ദിലീപിനൊപ്പം പൊതുപരിപാടികളിലും കാവ്യാ സജീവമായി പങ്കെടുക്കാറുണ്ട്
രണ്ടുദിവസമായി സോഷ്യൽ മീഡിയ നിറയെ കാവ്യാ മാധവൻ- ദിലീപ് താര ദമ്പതികളുടെ കാഴ്ചകൾ ആണ്. ദുബായിലെ വിവാഹവിശേഷങ്ങൾ മുതൽ, കഴിഞ്ഞദിവസത്തെ കൊച്ചിയിലെ മഹാ ഈവന്റ് വരെയുള്ള കാഴ്ചകൾ സോഷ്യൽ മീഡിയയിൽ വലിയ തരംഗമാണ് സൃഷ്ടിക്കുന്നത്. വിദ്യാ സാഗറിന്റെ 25 വർഷത്തെ സംഗീത സപര്യയുടെ ഒരു സങ്കലനമായാണ് കഴിഞ്ഞദിവസം അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ പരിപാടി സംഘടിപ്പിച്ചത്.ഈ പരിപാടിയിൽ പങ്കെടുക്കാനാണ് കാവ്യക്ക് ഒപ്പം ദിലീപ് എത്തിയത്.
തന്റെ കരിയറിന്റെ തുടക്കകാലം മുതലെക്കയുള്ള വിദ്യ സാഗറിന്റെ സംഗീതത്തെകുറിച്ചാണ് കാവ്യാ വേദിയിൽ പ്രസംഗിച്ചത്. വേദിയിൽ വച്ച് കാവ്യയും ദിലീപും നടത്തിയ സല്ലാപ രംഗങ്ങളും ഇപ്പോൾ വൈറലാണ്. ഇങ്ങോട്ട് വാ ഏട്ടാ എന്ന് വിളിക്കുന്ന കാവ്യയും ഏയ് നീ പോയി വരാൻ പറയുന്ന ദിലീപും വീഡിയോസിൽ നിറയുന്നത് കാണാം.
വേദിയിലേക്ക് ദിലീപിന്റെ കൈ പിടിച്ചു വന്ന കാവ്യയെ ചുറ്റിപ്പറ്റിയുള്ള വീഡിയോയും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്
ചുമന്ന നിറത്തിലുള്ള സൽവാർ അണിഞ്ഞാണ് കാവ്യ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. പൊതുവേ കാവ്യാ ധരിക്കുന്ന വസ്ത്രങ്ങൾ ഒക്കെയും അവരുടെ തന്നെ ഷോപ്പിൽ നിന്നുള്ള പ്രൊഡക്ടുകൾ ആണ്. ഇതേ വസ്ത്രം ധരിച്ചുകൊണ്ട് കാവ്യ ലക്ഷ്യക്ക് വേണ്ടി മോഡലിംഗ് ചെയ്തതും കഴിഞ്ഞ ദിവസം ഇൻസ്റ്റയിൽ നിറഞ്ഞിരുന്നു. വിവാഹത്തിന് കാവ്യയെ മേക്കപ്പ് അണിയിച്ച ഉണ്ണിയാണ് പതിവുപോലെ കഴിഞ്ഞദിവസവും മേക്ക്അപ് ചെയ്യാൻ എത്തിയത്.