Home-bannerKeralaNews
രാജ്‌മോഹന്‍ ഉണ്ണിത്താന്റെ സ്വീകരണ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കോണ്‍ഗ്രസ് നേതാവ് കുഴഞ്ഞു വീണ് മരിച്ചു
കാസര്‍കോട്: രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പിക്ക് ഒരുക്കിയ സ്വീകരണ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കോണ്‍ഗ്രസ് നേതാവ് കുഴഞ്ഞുവീണു മരിച്ചു. തളിപ്പറമ്പ് പട്ടുവത്തെ പ്രാദേശിക നേതാവ് കപ്പച്ചേരി രാഘവന്‍ (69) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 8.45നാണ് സംഭവം നടന്നത്.
കാസര്‍കോട് എംപിയായി ജയിച്ച രാജ്മോഹന്‍ ഉണ്ണിത്താന് പട്ടുവം മുതുകുടയില്‍ നല്‍കിയ സ്വീകരണ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു രാഘവന്‍. രാഘവന്റെ മരണത്തെത്തുടര്‍ന്ന് ഇന്നത്തെ സ്വീകരണ ചടങ്ങുകള്‍മാറ്റിവച്ചു. മൃതദേഹം ഇന്നു രാവിലെ 9ന് മഴൂര്‍ ഭവനത്തിലും തുടര്‍ന്ന് മുള്ളൂലിലെ തറവാട്ടിലും പൊതുദര്‍ശനത്തിനു വച്ചശേഷം മുള്ളൂല്‍ സമുദായ ശ്മശാനത്തില്‍ സംസ്‌കരിക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News