KeralaNews

ധീരജിന്റെ കൊലപാതകം: റിപ്പോര്‍ട്ട് തേടി കെടിയു; കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു

ഇടുക്കി: ഇടുക്കി പൈനാവ് ഗവ. എഞ്ചിനീയറിംഗ് കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സാങ്കേതിക സര്‍വലാശാല റിപ്പോര്‍ട്ട് തേടി. റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി എടുക്കുമെന്ന് പിവിസി ഡോ. അയൂബ് ട്വന്റിഫോറിനോട് പ്രതികരിച്ചു. സംഭവത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുമെന്ന് കെ എം സച്ചിന്‍ ദേവ് അറിയിച്ചു. സംഭവത്തില്‍ ചെറുതോണി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

കഴുത്തില്‍ ആഴത്തിലാണ് ധീരജിന് കുത്തേറ്റത്. ഉടനെ ഇടുക്കി മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കണ്ണൂര്‍ തളിപ്പറമ്പ് പാലക്കുളങ്ങര സ്വദേശിയാണ് കൊല്ലപ്പെട്ട ധീരജ്. സംഘര്‍ഷങ്ങളുടെയും കൊലപാതകത്തിന്റെയും പശ്ചാത്തലത്തില്‍ കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു.

അഭിജിത്ത് ടി. സുനില്‍, അമല്‍ എ എസ് എന്നീ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കുകൂടി സംഘര്‍ഷത്തില്‍ പരുക്കേറ്റിട്ടുണ്ട്. കുത്തേറ്റ ഒരാളുടെ നില ഗുരുതരമാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിഖില്‍ പൈലി ആണ് അക്രമം നടത്തിയതെന്ന് സിപിഐഎം ആരോപിച്ചു.

ക്യാമ്പസിനകത്തെ കെഎസ്യു-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് വിവരം. വിദ്യാര്‍ത്ഥിയെ കുത്തിയത് കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആരോപിച്ചു. ധീരജിന്റെ മൃതദേഹം ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

കേരള ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ ഭാഗമായുള്ള കോളജില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് എസ്എഫ്‌ഐ-കെഎസ്യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഇതിനിടെ പുറത്ത് നിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് വിദ്യാര്‍ത്ഥികളെ കുത്തിയതെന്ന് മറ്റ് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. പരുക്കേറ്റ വിദ്യാര്‍ത്ഥിയുടെ നില ഗുരുതരമാണ്.

അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയില്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജെറില്‍ ജോജോയാണ് അറസ്റ്റിലായത്. തൊടുപുഴയിലെ സ്വകാര്യ കോളജിലെ വിദ്യാര്‍ഥിയാണ് ഇയാള്‍. സംഭവത്തിന് ശേഷം ഓടി രക്ഷപെടുന്നതിനിടെ പോലീസുകാരാണ് ജെറിലിനെ പിടികൂടിയത്. അക്രമണത്തില്‍ പങ്കെടുത്തത് കെഎസ്യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. അഞ്ച് യൂത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും അഞ്ച് കെഎസ്യു പ്രവര്‍ത്തകരും ചേര്‍ന്നാണ് വിദ്യാര്‍ഥികളെ ആക്രമിച്ചതെന്നാണ് സൂചന.

ഇടുക്കി സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കോളജ് പ്രിന്‍സിപ്പലിനോട് അടിയന്തിര റിപ്പോര്‍ട്ട് തേടി സാങ്കേതിക സര്‍വകലാശാല. വൈസ് ചാന്‍സലര്‍ ഡോ.എം.എസ്.രാജശ്രീയാണ് ഇക്കാര്യം അറിയിച്ചത്.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍, പ്രോ വൈസ് ചാന്‍സലര്‍ ഡോ. എസ്. അയൂബ്, അക്കാഡമിക് ഡീന്‍ ഡോ സാദിഖ്, സിന്‍ഡിക്കേറ്റ് അംഗങ്ങളായ സഞ്ജീവ് ജി, ഡോ. വിനോദ് കുമാര്‍ ജേക്കബ് എന്നിവരടങ്ങുന്ന സര്‍വകലാശാലാ ഉന്നതാധികാര സംഘം കോളജ് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും. കോളജിലെ തെരഞ്ഞെടുപ്പ് സംബന്ധിച്ച തുടര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കാനും സര്‍വകലാശാല നിര്‍ദേശിച്ചു.

ഇടുക്കി എന്‍ജിനിയറിംഗ് കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി കെഎസ്യു ജില്ലാ പ്രസിഡന്റ് ടോണി തോമസ്. കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും ആക്രമണത്തെ ന്യായീകരിക്കില്ലെന്നും ടോണി തോമസ് പറഞ്ഞു.

ആക്രമണത്തിന് പിന്നില്‍ കെഎസ്യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന ആരോപണങ്ങള്‍ക്കിടെയാണ് കെഎസ്യു ജില്ലാ നേതൃത്വം നിലപാട് വ്യക്തമാക്കിയത്. അതേസമയം, ആക്രമണത്തിന് പിന്നില്‍ പ്രാദേശിക യൂത്ത് കോണ്‍ഗ്രസുകാരന്‍ നിഖില്‍ പൈലിയാണെന്ന് ദൃസാക്ഷികള്‍ പറഞ്ഞു. കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ചാണ് നിഖില്‍ ആക്രമണം നടത്തിയതെന്നാണ് സംഭവ സ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker