സാമന്തയുമായി ധനുഷിന് അടുപ്പം,ഡിവോഴ്‌സിന് കാരണം,വെളിപ്പെടുത്തല്‍
ചെന്നൈ:യൂടൂബ് ചാനലിലൂടെ പല തുറന്നു പറച്ചിലുകളും നടത്തി വിവാദ നായകനായി മാറിയിട്ടുള്ളയാളാണ് തമിഴ്‌നാട്ടിലെ മുതിർന്ന മാധ്യമ പ്രവർത്തകനും നടനുമായ ബയിൽവാൻ രംഗനാഥൻ. ബയിൽവാൻ രംഗനാഥന്റെ വെളിപ്പെടുത്തലുകൾ ഒക്കെ വിവാദമാകാറുമുണ്ട്. ഇപ്പോഴിതാ ധനുഷിനേയും സാമന്തയേയും കുറിച്ച് ആരോപണവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം.
ധനുഷും ഐശ്വര്യ രജനികാന്തും 18 വർഷം നീണ്ട വിവാഹ ജീവിതം അവസാനിപ്പിച്ചത് ആരാധകർക്കിടയിൽ ഞെട്ടലുണ്ടാക്കിയിരുന്നു. സമാനമായിരുന്നു സാമന്തയും നാഗചൈതന്യയും വേർപിരിഞ്ഞപ്പോഴും. നടി സമാന്തയുമായി ധനുഷ് അടുത്തതോടെയാണ് അദ്ദേഹത്തിന്റെ വിവാഹ ബന്ധത്തിൽ പ്രശ്നങ്ങൾ വന്നതെന്നാണ് രംഗനാഥന്റെ വാദം.
തങ്കമകൻ എന്ന സിനിമയിൽ സമാന്തയും ധനുഷും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഈ സിനിമയ്ക്കിടെയുണ്ടായ അടുപ്പം വളർന്നു. ഐശ്വര്യക്ക് കുടുംബം മുന്നറിയിപ്പ് നൽകി. ഇതോടെ ധനുഷുമായി ഐശ്വര്യ വേർപിരിഞ്ഞെന്നാണ് ബയിൽവൻ രംഗനാഥൻ പറയുന്നത്. മുമ്പ് അമല പോൾ, തൃഷ എന്നിവരുമായി ചേർത്തും ധനുഷിന്റെ പേരിൽ ഗോസിപ്പ് വന്നിരുന്നു. അമല പോളിന്റെ വിവാഹമോചനത്തിന് കാരണം ധനുഷുമായുള്ള അടുപ്പമാണെന്ന് അന്ന് പ്രചരിച്ചിരുന്നു.
അടുത്തിടെ മീനയുമായി ധനുഷിന്റെ വിവാഹമുണ്ടെന്നും രംഗനാഥൻ പറഞ്ഞിരുന്നു. നുഷ് ഭാര്യ ഐശ്വര്യ രജനികാന്തിനെ വേർപിരിഞ്ഞ് താമസിക്കുന്നു, മീന ഭർത്താവ് മരിച്ചിട്ട് സിംഗിളായി ജീവിക്കുന്നു. ഇരുവർക്കും നാൽപത് വയസേയുള്ളു. ഇനിയും വിവാഹം കഴിക്കാവുന്നതാണെന്നും അവരുടെ ശരീരത്തിനും അത്തരം ആഗ്രഹങ്ങൾ ഉണ്ടാവില്ലേ എന്നുമൊക്കെയാണ് രംഗനാഥൻ പറഞ്ഞത്.