കോട്ടയം. കൊവിഡ് കാലത്ത് യുവതിക്ക് ആംബുലൻസിൽ സുഖപ്രസവം.അമയന്നൂർ താമസിക്കുന്ന ഗീതാലക്ഷമിയാണ് ആംബുലൻസിൽ കുട്ടിക്ക് ജന്മം നൽകിയത്. അച്ഛൻ സേതുപതി. ഇവർ തെങ്കാശിയിലെ മരുതുപുരം സ്വദേശികൾ ആണ്
കുട്ടിയും അമ്മയും സുഖമായിരിക്കുന്നു മെഡിക്കൽ കോളേജ് ആശുപത്രി.ലേബർ റൂമിൽ സുഖമായിരിക്കുന്നു.കോട്ടയം ജില്ല ആശുപത്രിയിൽ സർവ്വിസ് നടത്തുന്ന 108 ആബുലൻസിലാണ് സംഭവം.കോട്ടയം കൺട്രോൾ റൂമിൽ നിന്നും കിട്ടിയ വിവരത്തിൽ ആണ് 108 ആംബുലൻസ് പുലർച്ചെ 5:30 ന് അമയന്നൂരിൽ ഇവർ താമസിക്കുന്ന സ്ഥലത്തു എത്തിയത്. ഇ എം.ടി (നേഴ്സ് ) സൗമ്യയാണ് പ്രസവം എടുത്തത്. കണ്ണനായിരുന്നു ഡ്രൈവർ
അമയന്നൂർ ക്ഷേത്രത്തിന് സമീപം വാടക മുറിയിൽ താമസിച്ച് ആക്രി പെറുക്കി വിറ്റ് ജീവിച്ച് വരികയാണ് ദമ്പതികൾ.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News