Entertainment

കങ്കണ റണൗട്ടിനെതിരെ മാനനഷ്ട കേസ്

ബോളിവുഡ് നടി കങ്കണ റണൗട്ടിനെതിരെ മാനനഷ്ട കേസ്. കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറാണ് കങ്കണയ്ക്കെതിരെ രംഗത്തെത്തിയത്. അന്ധേരിയിലെ മെട്രെപൊളിറ്റന്‍ മജിസ്ട്രേറ്റ് മുന്‍പാകെയാണ് ജാവേദ് അക്തര്‍ ഹര്‍ജി ഫയല്‍ ചെയ്തത്.

സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് കങ്കണ നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് നടപടി. കങ്കണ നടത്തിയ അടിസ്ഥാനരഹിതമായ പരാമര്‍ശങ്ങള്‍ തന്റെ യശസിന് ഭംഗം വരുത്തിയതായി ഹര്‍ജിയില്‍ ജാവേദ് പറഞ്ഞു. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട സംസാരത്തിനിടെയാണ് ബോളിവുഡിലെ ഒരു ‘കൂട്ടുകെട്ടിനെപ്പറ്റി’ നടി പരാമര്‍ശിച്ചതും അതില്‍ തന്റെ പേരു വലിച്ചിഴച്ചതെന്നും ജാവേദ് ചൂണ്ടിക്കാട്ടി.

അതേസമയം, സമുദായ സ്പര്‍ധയ്ക്കിടയാക്കുന്ന തരത്തില്‍ സംസാരിച്ചതിനു കങ്കണയ്ക്കും സഹോദരി രംഗോലി ചന്ദലിനും 10, 11 തീയതികളില്‍ ഹാജരാകാന്‍ മുംബൈ പോലീസ് നോട്ടീസ് നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button