30.2 C
Kottayam
Tuesday, November 5, 2024
test1
test1

മാനനഷ്ട കേസ്,2 കോടി നൽകണം; കർമ്മ ന്യൂസിനെതിരെ ഹൈക്കോടതിയുടെ നോട്ടീസ്

Must read

ന്യൂഡല്‍ഹി: മലയാളം ഓൺലൈൻ ന്യൂസ് പോർട്ടലായ കർമ്മ ന്യൂസിനെതിരെ  ദില്ലി ഹൈക്കോടതിയുടെ നോട്ടീസ്.മാധ്യമസ്ഥാപനമായ ന്യൂസ് ലോൻഡറി നൽകിയ മാനനഷ്ടക്കേസിൽ ആണ് നോട്ടീസ് ലഭിച്ചത്. മാർച്ചിൽ കൊച്ചിയിൽ നടന്ന കട്ടിംഗ് സൌത്ത് എന്ന പരിപാടിയെ സംബന്ധിച്ച് തെറ്റായ പ്രചാരണം നടത്തിയെന്ന മാനനഷ്ടക്കേസിലാണ നടപടി. ജസ്‌റ്റിസ് മനോജ് കുമാർ ഓഹ്‌രിയാണ് നോട്ടീസ് നൽകിയത്.  30 ദിവസത്തിനകം വിശദീകരണം നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. 

പരിപാടിയെ കുറിച്ചും അതിലെ സംഘാടകരായ ന്യൂസ് ലോൻഡറി ഉൾപ്പെടെയുള്ള മാധ്യമസ്ഥാപനങ്ങളെ കുറിച്ചും അപകീർത്തിപരമായ പ്രചാരണം നടത്തിയെന്നാണ് ആരോപണം. രണ്ട് കോടി രൂപയുടെ മാനനഷ്ടക്കേസാണ് നൽകിയിരിക്കുന്നത്. കർമ്മ ന്യൂസിൽ നിന്ന് മാപ്പപേക്ഷയും ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ആഗസ്തിൽ വീണ്ടും പരിഗണിക്കും.

മാർച്ച് 25 ന്, ന്യൂസ് ലോൺട്രി, കൺഫ്ലൂവൻസ് മീഡിയ എന്നിവർ ന്യൂസ് മിനിറ്റിനൊപ്പം കൊച്ചിയിലെ കേരള മീഡിയ അക്കാദമിയിൽ കട്ടിംഗ് സൗത്ത് 2023 എന്ന പേരിൽ മാധ്യമ പരിപാടി സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിക്കെതിരെ കർമ ന്യൂസ് വ്യാപകമായ കുപ്രചരണങ്ങൾ നടത്തിയെന്നാണ് ആരോപണം.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ലോറൻസ് ബിഷ്‌ണോയി ‘ഗ്യാങ്സ്റ്റർ’ ടി- ഷർട്ടുകൾ വില്പനയ്ക്ക്, ഫ്ലിപ്കാർട്ടിനും മീഷോയ്ക്കുമെതിരെ കടുത്ത വിമർശനം

ബെംഗളൂരു: ഇ- കൊമേഴ്‌സ് കമ്പനികളായ ഫ്ലിപ്കാർട്ടും മീഷോയും ഗുണ്ടാസംഘത്തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ ചിത്രങ്ങളുള്ള ടി- ഷർട്ടുകൾ വില്പനയ്ക്ക് എത്തിച്ചതിനെതിരെ രൂക്ഷ വിമർശനം. ഗുണ്ടാസംഘങ്ങളെ താരങ്ങളാക്കിക്കൊണ്ടുള്ള വിപണനതന്ത്രം അംഗീകരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് കമ്പനികൾ ഇത്തരം...

ഇങ്ങനെയായാൽ ആഭ്യന്തര വകുപ്പ് താൻ ഏറ്റെടുക്കേണ്ടി വരുമെന്ന് പവൻ കല്യാണ്‍; വിമർശനമല്ല പ്രോത്സാഹനമെന്ന് അനിത

അമരാവതി: അന്ധ്ര പ്രദേശിൽ തെലുങ്കുദേശം പാർട്ടിയുടെ സഖ്യകക്ഷിയായ ജനസേനയുടെ നേതാവും ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണിന്‍റെ വിമർശനത്തിന് മറുപടിയുമായി ആഭ്യന്തര മന്ത്രി അനിത വംഗലപ്പുടി. ആഭ്യന്തര മന്ത്രിയെന്ന നിലയിലെ പ്രവർത്തനം പോരെന്നും പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കിൽ...

ഉറക്കത്തിനിടെ പാമ്പു കടിച്ചു; മുത്തശ്ശി ചികിത്സയിൽ, കടിയേറ്റത് അറിയാതിരുന്ന കൊച്ചുമകൾ മരിച്ചു

പാലക്കാട്: മുത്തശ്ശിക്കൊപ്പം ഉറങ്ങാൻ കിടന്ന 8 വയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു. വണ്ണാമട മൂലക്കട മുഹമ്മദ് ജുബീറലി - സബിയ ബീഗം ദമ്പതികളുടെ മകൾ അസ്ബിയ ഫാത്തിമ (8) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ...

ദിവ്യയുടെ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച ഉത്തരവ്; കോടതിയിൽ ശക്തമായ വാദപ്രതിവാദം; പൊലീസിനെ പഴിച്ച് കുടുംബവും

കണ്ണൂർ: എഡിഎമ്മിൻ്റെ മരണത്തിൽ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷ പി.പി.ദിവ്യയുടെ ജാമ്യാപേക്ഷയിൽ തലശേരി ജില്ലാ കോടതി വെള്ളിയാഴ്ച വിധി പറയും. ഇന്ന് ദിവ്യയുടെയും പ്രോസിക്യൂഷൻ്റെയും എഡിഎമ്മിൻ്റെ...

ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം ശരിവെച്ച് സുപ്രീംകോടതി; ഹൈക്കോടതി വിധി റദ്ദാക്കി

ന്യൂഡല്‍ഹി: 2004-ലെ ഉത്തര്‍പ്രദേശ് മദ്രസാ വിദ്യാഭ്യാസ ബോര്‍ഡ് നിയമം സുപ്രീംകോടതി ശരിവച്ചു. നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. വിവിധ മദ്രസാ മാനേജര്‍മാരുടേയും അധ്യാപകരുടേയും സംഘടനകളും മറ്റും നല്‍കിയ അപ്പീലിലാണ്...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.