CrimeKeralaNews

മോഷണം വ്യാപകം: മുണ്ടക്കൈയിൽ പൊലീസ് സുരക്ഷ ഏർപ്പെടുത്താൻ തീരുമാനം, രാത്രിയിലും പൊലീസ് ക്യാമ്പ് ചെയ്യും

വയനാട്: ദുരന്ത മേഖലയിലെ അടച്ചിട്ട വീടുകളിൽ മോഷണം നടക്കുന്ന സാഹചര്യത്തിൽ കർശന പരിശോധന നടത്താൻ പൊലീസിൻ്റെ തീരുമാനം. അടച്ചിട്ട വീടുകളിൽ മോഷണം നടക്കുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി. രാത്രിയിലും പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യും. ഇതിനായി പൊലീസിന് വേണ്ടി മുണ്ടക്കൈയിൽ താത്കാലിക ടെൻ്റ് സ്ഥാപിക്കും. 

ദുരന്ത മേഖലയോട് ചേർന്ന മുണ്ടക്കൈയിലെയും ചൂരൽമലയിലെയും വീടുകളിലാണ് മോഷണം നടന്നത്. ഈ മേഖലയിൽ അപകടം സംഭവിക്കാത്ത വീടുകളിൽ നിന്നടക്കം ആളുകളെ താത്കാലികമായി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. ദുരന്തം ബാധിക്കാത്ത വീടുകളിൽ വാതിലുകളും ജനലുകളും കുത്തിത്തുറന്നാണ് മോഷണം നടന്നത്. വീടുകളിലെ വീട്ടുസാധനങ്ങളും സ്വർണവും പണവുമടക്കം അപഹരിക്കപ്പെട്ടിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തകരുടെ ആയുധങ്ങളും മോഷ്ടിക്കപ്പെട്ടെന്ന് പരാതി ഉയ‍ർന്നിട്ടുണ്ട്. ഇത്രയും വലിയ ദുരന്തം നടന്ന മേഖലയിലെത്തി മോഷ്ടിക്കണമെങ്കിൽ ഇവിടം അറിയുന്ന ആളുകൾ തന്നെയായിരിക്കണമെന്നും നാട്ടുകാർ പറയുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker