Featuredhome bannerHome-bannerKeralaNewsPolitics

കോൺഗ്രസിന് ഇപ്പോൾ ഇന്ദ്രൻസിന്റെ വലിപ്പം’; നടനെ പരിഹസിക്കുന്ന പരാമർശവുമായി മന്ത്രി വാസവൻ

തിരുവനന്തപുരം∙ നിയമസഭയിൽ നടൻ ഇന്ദ്രൻസിനെ പരിഹസിക്കുന്ന തരത്തിൽ പരാമര്‍ശം നടത്തി സാംസ്കാരിക മന്ത്രി വി.എൻ.വാസവൻ. അമിതാഭ് ബച്ചനെപോലെ ഇരുന്ന കോൺഗ്രസ് ഇന്ദ്രൻസിനെപോലെ ആയി എന്നായിരുന്നു പരാമർശം. വിമർശനം ഉയർന്നതോടെ പരാമർശം സഭാരേഖകളിൽനിന്ന് നീക്കണമെന്ന് മന്ത്രി ഔദ്യോഗികമായി ആവശ്യപ്പെട്ടു. പരാമർശം സഭാരേഖകളിൽനിന്ന് നീക്കി.

കോണ്‍ഗ്രസിനെ വിമർശിക്കുന്നതിന് മന്ത്രി നടത്തിയ താരതമ്യമാണ് വിവാദത്തിലായത്. സഹകരണ ബില്ലിന്റെ ചർച്ചയ്ക്കു മറുപടി പറയുമ്പോഴായിരുന്നു മന്ത്രി ഇന്ദ്രൻസിനെ പരാമർശിച്ചത്. .മന്ത്രിയുടെ വാക്കുകൾ ബോഡിഷെയ്മിങ് ആണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.

‘‘പാർട്ടികൾ ക്ഷീണിച്ച കാര്യം പറഞ്ഞാൽ സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിൽനിന്ന് നിങ്ങൾക്ക് (കോൺഗ്രസിന്) ഭരണം കൈമാറുകയായിരുന്നു. ഇപ്പോ എവിടെയെത്തി. കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ച് ഇല്ലാതായി. ഹിമാചൽപ്രദേശിൽ അധികാരം കിട്ടിയപ്പോൾ രണ്ടു ചേരിയായി. മുഖ്യമന്ത്രിയുടെ മുന്നിൽ മുദ്രാവാക്യം വിളിക്കുകയാണ്. ഇതാണ് നിങ്ങളുടെ ഗതികേട്. കോൺഗ്രസിന്റെ സ്ഥിതി എടുത്താൽ ഹിന്ദി സിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോൺഗ്രസ് മലയാള സിനിമയിലെ ഇന്ദ്രൻസിന്റെ വലുപ്പത്തിലെത്തി’’– ഇതായിരുന്നു മന്ത്രി വാസവന്റെ വാക്കുകൾ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker