ചെന്നൈ: സൂപ്പർ താരം രജനീകാന്തിനെ വീട്ടിലെത്തി കണ്ട് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. സഞ്ജു തന്നെയാണ് രജനീകാന്തിനെ കണ്ട കാര്യം സമൂഹമാധ്യമത്തിൽ ആരാധകർക്കായി പങ്കുവച്ചത്. തമിഴ് സൂപ്പർ താരത്തിന്റെ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹത്തിന്റെ വീട്ടിലെത്തിയതെന്നും സഞ്ജു സാംസൺ പ്രതികരിച്ചു.
‘‘ഏഴാം വയസ്സിൽ തന്നെ ഞാനൊരു സൂപ്പർ രജനി ഫാനായിരുന്നു. ഒരു ദിവസം ഞാൻ രജനി സാറിന്റെ വീട്ടിൽ പോയി അദ്ദേഹത്തെ കാണുമെന്നു എന്റെ രക്ഷിതാക്കളോടു പറഞ്ഞിരുന്നു. 21 വര്ഷങ്ങൾക്കു ശേഷം ആ ദിവസം വന്നെത്തിയിരിക്കുന്നു’’– സഞ്ജു സാംസൺ പ്രതികരിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗ് 2023 സീസണിനുള്ള ഒരുക്കങ്ങളിലാണു സഞ്ജുവിപ്പോൾ. രാജസ്ഥാൻ റോയൽസ് ടീമിന്റെ ക്യാപ്റ്റനാണു സഞ്ജു സാംസൺ.
ജനുവരിയിൽ ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലാണ് സഞ്ജു ഇന്ത്യൻ ടീമിനായി ഒടുവിൽ കളിച്ചത്. പരുക്കേറ്റ താരം പിന്നീടു ടീമിൽനിന്നു പുറത്തായി. പരുക്കു മാറിയെങ്കിലും ദേശീയ ടീമിൽ തിരിച്ചെത്താൻ സഞ്ജുവിനു സാധിച്ചിട്ടില്ല.