FeaturedNews

രാജ്യത്ത് 24 മണിക്കൂറിനിടെ 46,164 പേർക്ക് കോവിഡ്; 68 ശതമാനവും കേരളത്തിൽ

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,164 പേർക്ക് കോവിഡ് സ്ഥിരീരിച്ചു. ഇതിൽ 68 ശതമാനം കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. 31,445 പേർക്കാണ് ബുധനാഴ്ച കേരളത്തിൽ കോവിഡ് പോസിറ്റീവായത്.

24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 607 മ​ര​ണം കൂ​ടി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 215 മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത് കേ​ര​ള​ത്തി​ലാ​ണ്.

രാ​ജ്യ​വ്യാ​പ​ക​മാ​യി ഒ​റ്റ​ദി​വ​സം 34,159 പേ​ർ രോ​ഗ​മു​ക്തി നേ​ടി. കേ​ന്ദ്ര സ​ർ​ക്കാ​ർ ക​ണ​ക്ക​നു​സ​രി​ച്ച് 4,36,365 പേ​രാ​ണ് ഇ​തു​വ​രെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. നി​ല​വി​ൽ 3,33,725പേ​രാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്.

രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 80,40,407 പേ​ർ കോ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചു. രാ​ജ്യ​ത്ത് ഇ​തു​വ​രെ 60,38,46,475 പേ​ർ​ക്കാ​ണ് വാ​ക്സി​ൻ ന​ൽ​കി​യ​ത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker