HealthInternational

കോവിഡ് രോഗികളായ ഡോക്ടര്‍മാർ ഇനി ജോലിയിലേക്ക്

ബ്രസല്‍സ്: രാജ്യത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് വ്യത്യസ്‌ത തീരുമാനവുമായി ബെല്‍ജിയം ആരോഗ്യ മന്ത്രാലയം. കോവിഡ് രോഗികളെക്കൊണ്ട് ആശുപത്രികള്‍ നിറഞ്ഞ് കവിഞ്ഞ സാഹചര്യത്തിലാണ് കോവിഡ് രോഗികളായ ഡോക്ടര്‍മാരോടും ആശുപത്രിയില്‍ ജോലിക്ക് കയറാന്‍ ബെല്‍ജിയം അധികൃതര്‍ നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. ലക്ഷണങ്ങള്‍ ഇല്ലാത്ത ഡോക്ടര്‍മാരോടാണ് ജോലിക്കെത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബെല്‍ജിയത്തിലെ ലിയേഗം നഗരത്തില്‍ മാത്രമുള്ള പത്തിലേറെ ആശുപത്രികളിലാണ് ഈ നിര്‍ദേശം നല്‍കിയത്.

എന്നാൽ ബെല്‍ജിയത്തിലെ ഏകദേശം എല്ലാ ആശുപത്രിയിലും സമാന സാഹചര്യമാണെന്ന് ബി ബി സി റിപ്പോര്‍ട്ട് ചെയ്യുന്നു. അധികൃതരുടെ ഈ നിര്‍ദേശങ്ങളോട് തങ്ങള്‍ക്ക് എതിര്‍ത്ത് ഒന്നും പറയാനാകില്ലെന്നും കോവിഡ് ബാധിതരായ ഡോക്ടര്‍മാര്‍ കൂടി ചെന്നില്ലെങ്കില്‍ രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുന്ന ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുമെന്നും ബെല്‍ജിയന്‍ അസോസിയേഷന്‍ ഓഫ് മെഡിക്കല്‍ യൂണിയന്‍സ് തലവന്‍ ബി ബി സിയോട് പ്രതികരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button