ആലപ്പുഴ:സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി.രോഗം ബാധിച്ച് നിരിക്ഷണത്തിലിരുന്ന ചെങ്ങന്നൂർ പാണ്ടനാട് സ്വദേശി ജോസ് ജോയി ആണ് മരിച്ചത്.38 വയസായിരുന്നു. അബുദാബിയിൽ നിന്ന് ഈ കഴിഞ്ഞ മെയ് 27നാണ് കൊച്ചി വിമാനത്താവളത്തിൽ മടങ്ങിയെത്തിയത്.തുടർന്ന് കോവിഡ് കെയർ സെൻ്ററിൽ നിരീക്ഷണത്തിൽ ആയിരുന്നു.
കരൾ രോഗ ബാധിതനായിരുന്നു. രക്തം ഛർദ്ധിച്ചതിനെ തുടർന്ന് ഇന്നലെ രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഉച്ചയോടെ മരണം സ്ഥിരീകരിക്കുകയും ആയിരുന്നു.. കോവിഡ് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നതിനാൽ ശ്രവ സാമ്പിളുകൾ പരിശോധനക്കായി അയച്ചിരുന്നു.ഇത് പോസിറ്റീവ് ആയതോടെയാണ് മരണകാരണം കൊവിഡ് രോഗബാധ എന്ന് സ്ഥിരീകരിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News