HealthKeralaNews

തിരുവനന്തപുരത്ത് കീം എഴുതിയ രണ്ടു വിദ്യാര്‍ത്ഥികള്‍ കൊവിഡ്,തലസ്ഥാനത്ത് ആശങ്ക പെരുകുന്നു

തിരുവനന്തപുരം:കീം പരീക്ഷ എഴുതിയ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് തലസ്ഥാനത്ത് ആശങ്ക വര്‍ധിപ്പിച്ചു. തൈക്കാട് കേന്ദ്രത്തില്‍ പരീക്ഷ എഴുതിയ പൊഴിയൂര്‍ സ്വദേശിക്കും കരമനയില്‍ പരീക്ഷ എഴുതിയ കരകുളം സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

കരകുളം സ്വദേശിക്ക് നേരത്തെ രോഗ ലക്ഷണം ഉണ്ടായിരുന്നതിനാല്‍ പ്രത്യേക മുറിയിലാണ് പരീക്ഷ എഴുതിയത്. പൊഴിയൂര്‍ സ്വദേശിക്കൊപ്പം പരീക്ഷ വിദ്യാര്‍ത്ഥികളുടെ പട്ടിക പ്രവേശന പരീക്ഷാ കമീഷണര്‍ ആരോഗ്യവകുപ്പിന് കൈമാറി. ഈ വിദ്യാര്‍ത്ഥികളെ മുഴുവന്‍ നിരീക്ഷണത്തിലാക്കും. ട്രിപ്പിള്‍ ലോക് ഡൗണിനിടെ തിരുവനന്തപുരത്ത് പ്രവേശന പരീക്ഷ നടത്തിയത് വന്‍ വിവാദമായിരുന്നു.

തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം 2000 കടന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലയില്‍ ഇത്രയധികം കൊവിഡ് രോ?ഗികളുണ്ടാകുന്നത്. ഇവരിലേറെയും സമ്പര്‍ക്കത്തിലൂടെ രോ?ഗം ബാധിച്ചവരാണ് എന്നത് വലിയ തോതില്‍ ആശങ്കയ്ക്കും കാരണമാകുന്നു.

തിരുവനന്തപുരത്ത് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍ 93 ശതമാനമാണെന്നാണ് കണക്ക്. ജില്ലയില്‍ കഴിഞ്ഞ ദിവസം 182 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 170 പേരും സമ്പര്‍ക്കരോഗികളാണ്. നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ കൂടുതല്‍ പരിശോധന നടത്തും. തൃശൂര്‍ കുന്നംകുളത്തും പരിസര പ്രദേശങ്ങളിലും അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. അതേസമയം, കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട എറണാകുളം ബ്രോഡ്‌വെ മാര്‍ക്കറ്റ് ഇന്ന് മുതല്‍ ഭാഗികമായി തുറക്കും. 50 ശതമാനം കടകള്‍ മാത്രമാകും തുറക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button