KeralaNews

തിരുവനന്തപുരത്ത് കടുത്ത ആശങ്ക,വസ്ത്ര വ്യാപാര ശാലയിലെ 61 ജീവനക്കാര്‍ക്ക് കൊവിഡ്

തിരുവനന്തപുരം : സമ്പര്‍ക്കത്തിലൂടെ കൊവിഡ് വ്യാപനം അതിരൂക്ഷമായ തലസ്ഥാനത്തിന് ആശങ്കയുയര്‍ത്തി വസ്ത്ര വ്യാപാരസ്ഥാപനത്തിലെ 61 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അറുപത്തിയൊന്ന് ജീവനക്കാരുടെ കൊവിഡ് കണക്ക് കൂടി ചേര്‍ന്നതോടെ ജില്ലയില്‍ ഇന്ന് രോഗം ബാധിച്ചവരുടെ എണ്ണം 218 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 130 പേര്‍ സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധിതരായത്.

അട്ടക്കുളങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന രാമചന്ദ്രന്‍ എന്ന വ്യാപാരശാലയിലെ ജീവനക്കാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ നിന്നുമുള്ളവരാണ് സ്ഥാപനത്തിലെ ജീവനക്കാരിലധികവും. ഇവര്‍ നഗരത്തിലെ പാര്‍പ്പിട കേന്ദ്രത്തില്‍ ഒരുമിച്ചാണ് താമസിക്കുന്നത്.

തലസ്ഥാനത്ത് രോഗികളുടെ എണ്ണം കൂടുന്നതിനാല്‍ കൊവിഡ് ചികിത്സക്കായി 750 കിടക്കകളുള്ള അത്യാധുനിക സൗകര്യങ്ങളുള്ള കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ തയ്യാറാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പതിനൊന്ന് പേരാണ് തിരുവനന്തപുരം ജില്ലയില്‍ ഇന്ന് രോഗമുക്തി നേടിയത്.

കൊവിഡ് ലോക്ക് ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചതിനേത്തുടര്‍ന്ന് രാമചന്ദ്ര ടെക്‌സ്‌ററയില്‍സിനെതിരെ നേരത്തെ ആരോഗ്യവകുപ്പ് നടപടിയെടുത്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button