NationalNews

കോവിഡ് കേസുകൾ 10 നാള്‍ കൂടി ഉയരും,ശേഷം ശമിക്കും:സർക്കാർ വൃത്തങ്ങൾ

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് കേസുകൾ അടുത്ത ഏതാനും ദിവസങ്ങളിൽ ഉയരുകയും ശേഷം ശമിക്കുകയും ചെയ്യുമെന്ന് കേന്ദ്ര ആരോ​ഗ്യ വകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി. അടുത്ത പത്തു മുതൽ പന്ത്രണ്ടു വരെയുള്ള ദിവസങ്ങൾ കൂടി രോ​ഗനിരക്ക് ഉയരുകയും ശേഷം കെട്ടടങ്ങുമെന്നുമാണ് അധികൃതർ വ്യക്തമാക്കുന്നതെന്ന് എൻ.ഡി ടി.വി. റിപ്പോർട്ട് ചെയ്യുന്നു.

രോ​ഗനിരക്ക് വർധിക്കുന്നതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ പറയുന്നുണ്ട്. നിലവിൽ ചില പ്രദേശങ്ങളിൽ മാത്രമാണ് കോവിഡ് കേസുകൾ ഉയരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,830 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഏഴു മാസത്തിനിടെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന നിരക്കാണിത്.

അണുബാധ കൂടിയാലും ആശുപത്രിവാസത്തിന്റെ നിരക്ക് കുറവായിരിക്കും എന്നാണ് വിലയിരുത്തൽ. നിലവിലെ കോവിഡ് കേസുകൾക്ക് കാരണമായ XBB.1.16 എന്ന ഒമിക്രോൺ ഉപവകഭേദത്തിന് വാക്സിൻ ഫലപ്രദമാണെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അധികൃതർ പറയുന്നു. ഫെബ്രുവരിയിൽ രോ​ഗവ്യാപന നിരക്ക് 21.6% ആയിരുന്നത് മാർച്ചിൽ 35.8% ആയിരുന്നു.

കേരളം, മഹാരാഷ്ട്ര, ഡൽഹി, കർണാടക, ​ഹിമാചൽപ്രദേശ്, തമിഴ്നാട്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ കോവിഡ് നിരക്കുകൾ ഉയരുകയാണെന്നും രോ​ഗവ്യാപനം സംബന്ധിച്ച് കൃത്യമായ അവബോധം സൃഷ്ടിക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്നും കേന്ദ്ര ആരോ​ഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ കഴിഞ്ഞയാഴ്ച്ച വ്യക്തമാക്കിയിരുന്നു.

ഹോട്ട്സ്പോട്ടുകൾ രൂപപ്പെടുന്നുണ്ടെങ്കിൽ അവ നിരീക്ഷിക്കാനും ടെസ്റ്റുകൾ വർധിപ്പിക്കാനും നിർദേശിച്ചിരുന്നു. പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കൽ, കൈകഴുകൽ ഉൾപ്പെടെയുള്ള വ്യക്തിശുചിത്വത്തെക്കുറിച്ച് അവബോധം നൽകണമെന്നും ഇൻഫ്ളുവൻസ രോ​ഗങ്ങളുടെയും ശ്വാസകോശ രോ​ഗങ്ങളുടെയും വ്യാപനവും നിരീക്ഷണമെന്നും മന്ത്രി അറിയിക്കുകയുണ്ടായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker