KeralaNews

Kerala Covid : സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കൊവിഡ് കൂടുന്നു; ഇന്ന് രണ്ടായിരത്തിന് മുകളിൽ കേസുകൾ

തിരുവന്തപുരം: ഇടവേളയ്ക്ക് ശേഷം എല്ലാ ജില്ലകളിലും കൊവിഡ് (Kerala covid) കേസുകൾ വര്‍ധിക്കുന്നു. ഇന്ന്  2415 കോവിഡ് കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് മാത്രം അഞ്ച് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. എറണാകുളത്താണ് ഏറ്റവും കൂടുതൽ കേസുകളും മരണവും റിപ്പോര്‍ട്ട് ചെയ്തത്. 796 കേസുകൾ റിപ്പോര്‍ട്ട് ചെയ്തപ്പോൾ, രണ്ട് മരണവും എറണാകുളത്താണ്. ഇടുക്കി, കോഴിക്കോട്, തൃശൂർ ജില്ലകളിലാണ് ബാക്കി 3 മരണം.  തിരുവനന്തപുരത്ത് 368 കേസുകളും കോട്ടയത്ത്  260, കോഴിക്കോട് 213 എന്നിങ്ങനെയാണ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

രാജ്യത്തെ കൊവിഡ് കേസുകളിൽ വർധന തുടരുന്നു. ഇന്ന് രാവിലെ വരെയുള്ള 24 മണിക്കൂറിൽ 7240 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്താകെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസത്തേക്കാൾ നാൽപ്പത് ശതമാനം വർധനയാണ് പ്രതിദിന കൊവിഡ് കേസുകളിൽ ഉണ്ടായിരിക്കുന്നത്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 94  ദിവസത്തിന് ശേഷം ഇന്നലെ രാജ്യത്തെ കൊവിഡ് കേസുകൾ വീണ്ടും 5000 കടന്നു. 5233 കൊവിഡ് കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. നിലവിലെ രാജ്യത്തെ ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 32,498 ആണ്.

എട്ട് പുതിയ മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 5,24,723 ആയി ഉയർന്നു, കൊവിഡ് ഒന്നാം തരംഗ മുതലുള്ള കണക്കെടുത്താൽ ആകെ 4.31 കോടി കോവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബുധനാഴ്ച മഹാരാഷ്ട്രയിൽ 2,701 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു, ജനുവരി 25 ന് ശേഷമുള്ള ഏറ്റവും ഉയർന്ന സഖ്യയാണിത്. മഹാരാഷ്ട്രയിൽ ആകെയുള്ള കേസുകളിൽ 42 ശതമാനവും റിപ്പോർട്ട് ചെയ്തത് മുംബൈയിൽ നിന്നാണ്. കൊവിഡിൻ്റെ ബി.എ.5 വകഭേദവും മഹാരാഷ്ട്രയിൽ ഒരാളിൽ കണ്ടെത്തിയിട്ടുണ്ട്.

മഹാരാഷ്ട്ര കഴിഞ്ഞാൽ കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിലാണ്. ഇന്നലെ 2,271 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.  ഒരാഴ്ചയ്ക്കിടെ 10,805 പുതിയ കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം – 

  • 2020 ഓഗസ്റ്റ് 7 – 20 ലക്ഷം 
  • 2020 ഓഗസ്റ്റ് 23 – 30 ലക്ഷം 
  • 2020 സെപ്തംബർ 5 – 40 ലക്ഷം, 
  • 2020 സെപ്റ്റംബർ 16 – 50 ലക്ഷം 
  • 2020 സെപ്റ്റംബർ 28 – 60 ലക്ഷം 
  • 2020 ഒക്ടോബർ 11 – 70 ലക്ഷം, 
  • 2020 ഒക്ടോബർ 29 – 80 ലക്ഷം, 
  • 2020 നവംബർ 20 – 90 ലക്ഷം, 
  • 2020 ഡിസംബർ 19 – ഒരു കോടി 
  • 2021 മെയ് 4 – രണ്ട് കോടി
  • 2021 ജൂൺ 23 – മൂന്ന് കോടി
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker