EntertainmentNews

കൽക്കി 2898 എഡിയുടെ ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റഴിയുന്നു; ബുക്കിംഗ് സൈറ്റ് നിശ്ചലം !

ഹൈദരാബാദ്: നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് നായകനായി എത്തുന്ന  കൽക്കി 2898 എഡിയുടെ ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റഴിയുകയാണ്. ജൂൺ 27 ന് റിലീസ് ചെയ്യുന്ന ചിത്രത്തിൽ അമിതാഭ് ബച്ചൻ, ദീപിക പാദുകോണ്‍, കമൽ ഹാസൻ, ദിഷ പടാനി, ശോഭന എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.  

മുൻകൂർ ബുക്കിംഗിലെ വന്‍ നേട്ടമാണ് ചിത്രം ഉണ്ടാക്കുന്നത്, ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ബുക്ക്‌മൈഷോ തെലങ്കാന, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ കൂടിയ ട്രാഫിക്കിനാല്‍  പലപ്പോഴും ക്രാഷായി എന്നാണ് റിപ്പോര്‍ട്ട്.കൽക്കി 2898 എഡി അശ്വിനി ദത്തിൻ്റെ വൈജയന്തി മൂവീസാണ് നിര്‍മ്മിക്കുന്നത്.

പുരാണവും  സയൻസ് ഫിക്ഷനും ചേരുന്ന കഥാരീതിയാണ് ചിത്രത്തിന്. കഴിഞ്ഞ വർഷം സാൻ ഡീഗോ കോമിക്-കോണിൽ അതിൻ്റെ ടീസർ റിലീസ് ചെയ്തപ്പോൾ ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. ആരാധകർ മാത്രമല്ല, സെലിബ്രിറ്റികളും കൽക്കി 2898 എഡി ബിഗ് സ്‌ക്രീനിൽ കാണാൻ ആവേശത്തിലാണ്. 

കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, സംവിധായകൻ കരൺ ജോഹർ തൻ്റെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ ചിത്രത്തിൻ്റെ രണ്ടാമത്തെ ട്രെയിലർ പങ്കിട്ടിരുന്നു. “ബിഗ് സ്‌ക്രീനിലെ ഏറ്റവും വലിയ കാഴ്ചയ്ക്കായി കാത്തിരിക്കുന്നു.സിനിമ രംഗത്തെ എൻ്റെ പ്രിയപ്പെട്ട കലാകാരന്മാരുടെ ശക്തവും ഗംഭീരവുമായ പ്രകടനങ്ങള്‍ ഇതിലുണ്ട്. നിങ്ങൾ എവിടെയായിരുന്നാലും ജൂൺ 27-ന് തീയറ്ററുകളിൽ എത്തുക”- എന്നാണ് കരണ്‍ ജോഹര്‍ കുറിച്ചത്. 

കല്‍ക്കി 2898 എഡിയുടെ കഥ സംവിധായകൻ നാഗ് അശ്വിൻ സൂചിപ്പിച്ചതും ആരാധകരെ ആവേശത്തിലാക്കിയിരുന്നു. ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും പ്രഭാസിന്റെ കല്‍ക്കി 2898 എഡിയുടെ പ്രമേയം. അവസാനിക്കുന്നത് 2898 എഡിയിലുമായിരിക്കുമെന്നും വ്യക്തമാക്കിയ സംവിധായകൻ നാഗ് അശ്വിൻ പ്രഭാസ് നായകനാകുന്ന ചിത്രത്തിന്റെ കഥ 6000 വര്‍ഷങ്ങളിലായി വ്യാപരിച്ച് നില്‍ക്കുന്നതായിരിക്കും എന്നും പറഞ്ഞു. കല്‍ക്കി 2989 എഡിക്ക് ഒമ്പത് ഭാഗങ്ങളുണ്ടാകും എന്ന് നടൻ അഭിനവ് ഒരു അഭിമുഖത്തില്‍ പറഞ്ഞതായി ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്‍തിരുന്നു.

പ്രീ സെയില്‍ ബിസിനസ് 100 കോടി രൂപ കവിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്.ബുക്കിംഗ് തുടക്കദിനത്തില്‍ 3775 ഷോകൾക്കായി 281895 ടിക്കറ്റുകൾ വിറ്റു പോയിട്ടുണ്ട്. ഇതുവരെ കളക്ഷന്‍ 8.22 കോടി കൽക്കി 2898 എഡി നേടിയിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker