വാഷിംഗ്ടണ്‍: ലോകത്ത് കൊവിഡ് വ്യാപനം നിയന്ത്രാണാതീതമായി തുടരുന്നു. ലോകത്ത് ആകെ കൊവിഡ് രോഗികളുടെ എണ്ണം ഒന്നേകാല്‍ കോടിയോടടുക്കുകയാണ്. 1,23,78,854 പേരാണ് ലോകത്താകമാനമുള്ള കൊവിഡ് രോഗികള്‍. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,56,601 ആയി ഉയര്‍ന്നു. 222,825 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 5,404 മരണങ്ങളും ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്ക തന്നെയാണ് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ മുന്നില്‍. ഇതുവരെ 3,219,999 പേര്‍ക്കാണ് യുഎസില്‍ കൊവിഡ് ബാധിച്ചത്. 135,822 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് മോശമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ബ്രസീല്‍ രണ്ടാമതുണ്ട്. ബ്രസീല്‍ 1,759,103 പേര്‍ക്ക് ബ്രസീലില്‍ കൊവിഡ് ബാധിച്ചു. 69,254 പേര്‍ മരിക്കുകയും ചെയ്തു.
ഇന്ത്യയാണ് പട്ടികയില്‍ മൂന്നാമത്. ഇന്ത്യയില്‍ 794,842 കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. 21,623 പേര്‍ കോവിഡ് രോഗം ബാധിച്ച് മരിച്ചു.