വാഷിംഗ്ടണ്‍ ഡിസി: ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കടന്നു. നിലവില്‍ 1,00,74,597 പേര്‍ക്കാണ് ആഗോള വ്യാപകമായി കൊവിഡ് ബാധിച്ചിട്ടുള്ളത്. ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചു ലക്ഷം കടക്കുകയും ചെയ്തു. ഇതുവരെ 5,00,625 പേരാണ് കൊവിഡ് ബാധിച്ച് മരണത്തിനു കീഴടങ്ങിയത്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരമാണിത്. 54,52,337 പേര്‍ക്കാണ് ഇതുവരെ കൊവിഡില്‍ നിന്ന് രോഗമുക്തി നേടാനായത്.
കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന പത്ത് രാജ്യങ്ങളിലെ കണക്കുകള്‍ ഇനി പറയും വിധമാണ്. അമേരിക്ക 25,96,394, ബ്രസീല്‍ 13,15,941, റഷ്യ 6,27,646, ഇന്ത്യ5,29,577, ബ്രിട്ടന്‍ 3,10,250, സ്‌പെയിന്‍ 2,95,549, പെറു 2,75,989, ചിലി 2,67,766, ഇറ്റലി 2,40,136, ഇറാന്‍ 2,20,180.
മേല്‍പറഞ്ഞ രാജ്യങ്ങളില്‍ വൈറസ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടവര്‍: അമേരിക്ക 1,28,152, ബ്രസീല്‍ 57,103, റഷ്യ 8,969, ഇന്ത്യ16,103, ബ്രിട്ടന്‍ 43,514, സ്‌പെയിന്‍ 28,341, പെറു 9,135, ചിലി 5,347, ഇറ്റലി 34,716, ഇറാന്‍ 10,364. ഈ രാജ്യങ്ങളില്‍ പുതിയതായി കൊവിഡ് ബാധിച്ചവരുടെ എണ്ണം ചുവടെ. 24 മണിക്കൂറിനിടെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ബ്രായ്ക്കറ്റിലും.
അമേരിക്ക 43,438 (512), ബ്രസീല്‍ 35,887 (994), റഷ്യ 6,852 (188), ഇന്ത്യ 20,131 (414), ബ്രിട്ടന്‍ 890 (100), സ്‌പെയിന്‍ 564 (3), പെറു 3,625 (196), ചിലി 4,406 (279), ഇറ്റലി 175 (8), ഇറാന്‍ 2,456 (125). മെക്‌സിക്കോയിലും കോവിഡ് ബാധിതരുടെ എണ്ണം രണ്ടുലക്ഷം കടന്നു. 2,08,392 പേര്‍ക്കാണ് ഇവിടെ കോവിഡ് ബാധിച്ചിട്ടുള്ളത്.
മേല്‍പറഞ്ഞ രാജ്യങ്ങള്‍ക്ക് പുറമേ ഒരു ലക്ഷത്തിനു മുകളില്‍ കൊവിഡ് ബാധിതരുള്ള രാജ്യങ്ങള്‍ എട്ടാണ്. അവ ഇനിപറയും വിധമാണ്: പാക്കിസ്ഥാന്‍, തുര്‍ക്കി, ജര്‍മനി, സൗദി അറേബ്യ, ഫ്രാന്‍സ്, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, കാനഡ.