ഭീഷ്മപര്‍വത്തിലെ ‘പറുദീസ’യ്ക്ക് ഇന്‍ഡോനേഷ്യയില്‍ നിന്ന് കവര്‍ സോങ്; വിഡിയോ വൈറല്‍
മമ്മൂട്ടി നായകനായ ‘ഭീഷ്മപര്‍വം’ എന്ന സിനിമയിലെ ശ്രദ്ധേയമായ ഒരു പാട്ടായിരുന്നു പറുദീസ. വിനായക് ശശികുമാറിന്റെ വരികള്‍ സുഷിന്‍ ശ്യാം ചിട്ടപ്പെടുത്തി ശ്രീനാഥ് ഭാസി ആലപിച്ച് അഭിനയിച്ച പാട്ട് വമ്പന്‍ ഹിറ്റായിരുന്നു. ഇപ്പോള്‍ ഈ പാട്ടിന്റെ ഒരു കവര്‍ വേര്‍ഷനാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇന്‍ഡോനേഷ്യന്‍ ഗായിക യുയിസ് ദേസ്യാന പാടിയ കവര്‍ സോങ് യൂട്യൂബില്‍ വൈറലാണ്. പാട്ടിന്റെ വിഡിയോ ഭീഷ്മപര്‍വം സംവിധായകന്‍ അമല്‍ നീരദും പങ്കുവച്ചിട്ടുണ്ട്.
അമല്‍ നീരദിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം നിറഞ്ഞ തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, നദിയ മൊയ്തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍, കെപിഎസി ലളിത, നെടുമുടി വേണു തുടങ്ങി വലിയ താരനിരയാണ് അണിനിരക്കുന്നത്.
അമല്‍ നീരദിനൊപ്പം ദേവദത്ത് ഷാജിയും ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ആനന്ദ് സി ചന്ദ്രന്‍ ആണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍, സംഗീതം സുഷിന്‍ ശ്യാം. അഡീഷണല്‍ സ്‌ക്രിപ്റ്റ് രവിശങ്കര്‍, അഡീഷണല്‍ ഡയലോഗ്‌സ് ആര്‍ജെ മുരുകന്‍, വരികള്‍ റഫീഖ് അഹമ്മദ്, വിനായക് ശശികുമാര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ സുനില്‍ ബാബു, ജോസഫ് നെല്ലിക്കല്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, സൗണ്ട് ഡിസൈന്‍ തപസ് നായക്, സ്റ്റണ്ട് ഡയറക്ടര്‍ സുപ്രീം സുന്ദര്‍, അസോസിയേറ്റ് ഡയറക്ടര്‍ ലിനു ആന്റണി. ഡിസൈന്‍ ഓള്‍ഡ് മങ്ക്‌സ്.