ന്യൂ ഡൽഹി : ജാതി സെന്‍സെസുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസയച്ച് ഉത്തര്‍പ്രദേശിലെ ബറേലി കോടതി. ഇന്ത്യ സഖ്യം അധികാരത്തിലെത്തിയെത്തിയാല്‍ രാജ്യത്ത് സാമ്പത്തിക സാമൂഹിക സര്‍വേ നടത്തുമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ആഭ്യന്തര യുദ്ധത്തിന് ഇടയാക്കുമെന്ന ഹര്‍ജിയിലാണ് കോടതി നടപടി.
ജനുവരി 7ന് ഹാജരാകണമെന്നാണ് നോട്ടീസിലെ നിര്‍ദ്ദേശം. പാഴ് നോട്ടീസാണെന്നും നോട്ടീസയച്ചവര്‍ പദവിക്ക് യോഗ്യരല്ലെന്നും കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ് പ്രതികരിച്ചു. എന്നാൽ നോട്ടീസ് തള്ളിയിരിക്കുകയാണ് കോൺഗ്രസ് നേതൃത്വം. ഇത് പാഴ് നോട്ടീസാണെന്ന് കോൺഗ്രസ് നേതാവ് ഉദിത് രാജ് പ്രതികരിച്ചു. നോട്ടീസയച്ചവർ പദവിക്ക് യോഗ്യരല്ലെന്നും ഉദിത് രാജ് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News