24.7 C
Kottayam
Sunday, May 19, 2024

കൊറോണ കാലത്ത് കോഴ്സ് പാതിവഴിയിൽ അവസാനിപ്പിച്ചു, കൊച്ചിയിലെ പരിശീലന സ്ഥാപനം 3,39,329/- രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

Must read

കൊച്ചി: കൊറോണ സാഹചര്യത്തിൽ സൗന്ദര്യ വർദ്ധക കോഴ്സ് പാതിവഴിയിൽ അവസാനിപ്പിച്ച കോച്ചിയിലെ പരിശീലനംസ്ഥാപനം 3,39,329/- രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്‌തൃ തർക്കപരിഹാര കോടതി.

തൃശ്ശൂർ വലപ്പാട് സ്വദേശിനി സെബ സലിം കൊച്ചിയിലെ വിഎൽസിസി ഇൻസ്റ്റിറ്റ്യൂട്ടിൽ 2021 ജനുവരി മാസം ശരീരഭാരം കുറയ്ക്കൽ ( weight Loss ), ബ്യൂട്ടീഷ്യൻ എന്നീ കോഴ്സുകൾക്കായി 1,17,329 രൂപ ഫീസ് നൽകി ചേർന്നു. പിന്നീട്, 2021 മാർച്ച് മാസം മറ്റൊരു കോഴ്സ് കൂടി തിരഞ്ഞെടുത്ത് 1,62,000 രൂപയും ഫീസ് നൽകി.

ഇതിനിടെ വിദ്യാർഥിനിക്ക് കോവിഡ് ബാധിക്കുകയും ശാരീരിക ബുദ്ധിമുട്ടുകൾ കാരണം ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയാതെവന്നപ്പോൾ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുകയും ചെയ്തു. മഹാമാരിയെ തുടർന്ന് സ്ഥാപനം പിന്നീട് അടച്ചസാഹചര്യത്തിൽ , ക്ലാസുകൾ പുനരാംഭിക്കാൻ കാലതാമസം നേരിടുമെന്നതിനാലും കോവഡ്മൂലം ആരോഗ്യസ്ഥിതി മോശമാക്കുകയും ചെയ്തതിനാൽ വിദ്യാർഥിനി കോഴ്സ് തുടരേണ്ടെന്ന് തീരുമാനിക്കുകയും റീഫണ്ട് ആവശ്യപ്പെടുകയും ചെയ്തു.

എന്നാൽ റീഫണ്ട് ആവശ്യം നിരസിച്ച പരിശീലന സ്ഥാപനം , ബന്ധുവിനോ സുഹൃത്തിനോ ബദലായി കോഴ്സ് വാഗ്ദാനം ചെയ്യുകയാണുണ്ടായത്. എതിർകക്ഷിയുടെ വാഗ്ദാനം നിരസിച്ച വിദ്യാർത്ഥിനി എറണാകുളം ജില്ലാ ഉപഭോക്‌തൃ തർക്കപരിഹാര കമ്മീഷനെ സമീപിക്കുകയായിരുന്നു. കമ്മിഷൻ പ്രസിഡന്റ് ഡി ബി ബിനു, മെമ്പർമാരായ വൈക്കം രാമചന്ദ്രൻ,ടി എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ചാണ് ഉത്തരവ് നൽകിയത്

കോവിഡ് മഹാമാരി കാരണം വിദഗ്ദ്ധരായ പരിശീലകരുടെ അഭാവവും സർക്കാർ മാർഗനിർദേശവും പരിഗണിച്ചാണ് കോഴ്സ് താത്കാലികമായി നിർത്തിയത് എന്ന് എതിർകക്ഷി ബോധിപ്പിച്ചു.

ഒരിക്കൽ നൽകിയ ഫീസ് തിരികെ നൽകാനാവില്ലെന്നും പകരം മറ്റൊരാളെ കോഴ്സിന് പരിഗണിക്കാം എന്ന എതിർകക്ഷിയുടെ നിലപാട് നീതിപൂർവ്വമല്ലെന്നുംഅധാർമികവും ആണെന്ന് വിലയിരുത്തിയ കോടതി , കോഴ്സ് ഫീസായി ഈടാക്കിയ 2,79,329/- രൂപ തിരികെനൽകാനും കൂടാതെ 60,000/- രൂപ നഷ്ടപരിഹാരവും 30 ദിവസത്തിനുള്ളിൽ നല്കാൻ എതിർകക്ഷിയായ VLCC ഹെൽത് കെയർ നൽകണമെന്നും ഉത്തരവിട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week