തൃശൂര്‍: ആറാട്ടുപുഴയില്‍ ദമ്പതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വല്ലച്ചിറ പഞ്ചായത്തില്‍ പട്ടംപളത്ത് ചേരിപറമ്പില്‍ ശിവദാസ്(53), ഭാര്യ സുധ(48) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശിവദാസന്‍ വീടിന്റെ മുന്‍വശത്ത് തൂങ്ങി മരിച്ച നിലയിലായിരുന്നു. സുധയുടെ മൃതദേഹം മുറിയിലുമായിരുന്നു. അയല്‍വാസികളാണ് മൃതദേഹം കണ്ടത് .സുധ വിഷം കഴിച്ച് ജീവനൊടുക്കിയെന്നാണ് സംശയം. ശിവദാസന്‍ തെങ്ങുകയറ്റ തൊഴിലാളിയാണ്.
വിവരമറിഞ്ഞ് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ എങ്ങനെയാണ് മരണം സംഭവിച്ചതെന്നടക്കമുള്ള കാര്യങ്ങൾ വ്യക്തമാവുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News