KeralaNews

കൊച്ചിയില്‍ 30 കോടി ചെലവിൽ ട്രേഡ് സെന്റര്‍: രണ്ടുവര്‍ഷത്തി​നകം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി

കൊച്ചി:കാക്കനാട് അന്താരാഷ്‌ട്ര നിലവാരത്തില്‍ നി​ര്‍മ്മി​ക്കുന്ന എക്‌സിബിഷന്‍ കം ട്രേഡ് സെന്റര്‍ രണ്ടുവര്‍ഷത്തി​നകം പൂര്‍ത്തിയാക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. നി​ര്‍മ്മാണ സ്ഥലം സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി​യി​ല്‍ കണ്‍​വെന്‍ഷന്‍ സെന്ററുമുണ്ട്. വ്യവസായ വകുപ്പിന്റെ അഭിമാന പദ്ധതികളിലൊന്നാണി​ത്. കേരളത്തിലെ എം.എസ്.എം.ഇകള്‍ക്കും മറ്റ് വ്യവസായങ്ങള്‍ക്കും പരമ്പരാഗത മേഖലയ്ക്കും കാര്‍ഷികമേഖലയ്ക്കും പുത്തനുണര്‍വേകാന്‍ സെന്ററിന് കഴിയുമെന്നാണ് പ്രതീക്ഷ.

’15 ഏക്കറി​ലാണ് ട്രേഡ് സെന്റര്‍. 30 കോടി രൂപയാണ് ചെലവ്. നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. കേരളത്തിലെ വ്യത്യസ്ത മേഖലകളെ ഉള്‍പ്പെടുത്തി പ്രദര്‍ശനവും വിപണനമേളയും സംഘടിപ്പിക്കുന്നതിന് വാര്‍ഷിക കലണ്ടര്‍ തയ്യാറാക്കാനാവും. ദേശീയ, അന്തര്‍ദേശീയതല ശ്രദ്ധ നേടാനും ഉത്പന്നങ്ങള്‍ക്ക് വിശാലമായ വിപണി കണ്ടെത്താനും സാധിക്കും. ഇന്ത്യ ട്രേഡ് പ്രൊമോഷന്‍ ഓര്‍ഗനൈസേഷന്റെ ഡല്‍ഹിയിലെ പ്രദര്‍ശന വിപണന കേന്ദ്രത്തിന്റെ മാതൃകയിലാവും കൊച്ചി സെന്ററും. റീട്ടെയില്‍ വ്യാപാരികളെക്കൂടി വാണിജ്യ മിഷന്റെ പരിധിയില്‍ കൊണ്ടുവരും’- മന്ത്രി പറഞ്ഞു.

കേന്ദ്രം യാഥാർത്ഥ്യമാകുന്നതോടെ കേരളത്തിലെ വ്യത്യസ്ത മേഖലകളെ ഉൾപ്പെടുത്തി പ്രദർശനവും വിപണന മേളയും സംഘടിപ്പിക്കുന്നതിന് ഒരു വാർഷിക കലണ്ടർ തയ്യാറാക്കാനാവും. സ്ഥിരമായി പ്രദർശന വിപണന മേളകൾ സാധ്യമാകുന്നതോടെ ദേശീയ, അന്തർദ്ദേശീയ തലത്തിൽ ശ്രദ്ധ നേടാനും ഉത്പന്നങ്ങൾക്ക് വിശാലമായ വിപണി കണ്ടെത്താനും സാധിക്കും. ഇന്ത്യ ട്രേഡ് പ്രൊമോഷൻ ഓർഗനൈസേഷന്റെ ന്യൂഡൽഹിയിലെ പ്രദർശന വിപണന കേന്ദ്രത്തിന്റെ മാതൃകയിലാവും കൊച്ചിയിലും കേന്ദ്രം ഒരുക്കുക. 18 – 24 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

റീട്ടെയിൽ വ്യാപാരികളെക്കൂടി വാണിജ്യ മിഷന്റെ പരിധിയിൽ കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു. ഇതിലൂടെ ഉത്പാദകർ, വിതരണക്കാർ, വ്യാപാരികൾ എന്നിവരുടെ ഏകോപനം സാധ്യമാകും. കരകൗശലം, കൈത്തറി തുടങ്ങിയ പരമ്പരാഗത മേഖലയ്ക്ക് ഊന്നൽ ലഭിക്കുകയും ചെയ്യും. അഗ്രികൾച്ചർ പ്രൊഡ്യൂസ് എക്‌സ്‌പോർട്ട് ഡെവലപ്‌മെന്റ് ഏജൻസിയുമായി ചേർന്ന് കാർഷിക ഉത്പന്നങ്ങളുടെയും മറൈൻ പ്രോഡക്ട്‌സ് എക്‌സ്‌പോർട്ടേഴ്‌സ് ഡെവലപ്‌മെന്റ് ഏജൻസിയുമായി ചേർന്ന് സമുദ്രോത്പന്നങ്ങളുടെയും കയറ്റുമതി പ്രോത്‌സാഹിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. നിലവിലുള്ള ബി 2 ബി പോർട്ടൽ ബി 2 സി ആയി ഉയർത്തുകയും ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. കിൻഫ്ര എം.ഡി. സന്തോഷ് കോശി തോമസ് , സെൻട്രൽ സോണൽ ഹെഡ് അമ്പിളി ടി.ബി, കെ.ഇ.ബി.ഐ.പി. സി. ഇ. ഒ നികാന്ത് എന്നിവരും സന്നിഹിതരായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button