പൊളിക്കലിന് ചുക്കാന്‍ പിടിച്ചത് നാലു പേര്‍
കൊച്ചി: മരടിലെ എച്ച്.ടു.ഒ ഹോളി ഫെയ്ത്ത്, ആല്‍ഫ സെറീന്‍ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ ചുക്കാന്‍ പിടിച്ചത് നാലുപേര്‍. ഹോളി ഫെയ്ത്തിന്റെ എഴുപത് മീറ്റര്‍ അകലെ കുണ്ടന്നൂര്‍ പാലത്തിന്റെ തുടക്കത്തിലാണ് സ്‌ഫോടനത്തിന്റെ സൂത്രധാരന്മാര്‍ അണിനിരന്ന ബ്ലാസ്റ്റ് ഷെഡ് സ്ഥിതി ചെയ്തത്. ആല്‍ഫ സെറീനിന്റെ ബ്ലാസ്റ്റ് ഷെഡ് കായലിനോട് ചേര്‍ന്നു മറുകരയിലുള്ള ബിപിസിഎല്‍ കെട്ടിടത്തോട് ചേര്‍ന്നാണ് പ്രവര്‍ത്തിച്ചത്. മൈനിംഗ് എന്‍ജിനീയര്‍, ബ്ലാസ്റ്റര്‍, ഷോട്ട് ഫൈറര്‍, പെസോ പ്രതിനിധി എന്നിവര്‍ മാത്രമാണ് ബ്ലാസ്റ്റ് ഷെഡില്‍ ഉണ്ടായിരുന്നത്.
കണ്‍ട്രോള്‍ റൂമില്‍നിന്നു ലഭിച്ച നിര്‍ദേശത്തെത്തുടര്‍ന്ന് ബ്ലാസ്റ്റ് ഷെഡിലുള്ളവര്‍ സ്‌ഫോടനം ആസൂത്രണം ചെയ്യുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് എല്ലാ സജ്ജീകരണങ്ങളും പൊളിക്കല്‍ ചുമതലയുള്ള കമ്പനികളായ എഡിഫസ്, വിജയ സ്റ്റീല്‍സസ് എന്നിവരുടെ മൈനിംഗ് എന്‍ജിനീയര്‍മാര്‍ വെള്ളിയാഴ്ച തന്നെ പരിശോധിച്ചിരുന്നു. ഞായറാഴ്ച പൊളിക്കുന്ന ജെയിന്‍ കോറല്‍ കോവിന്റെ ബ്ലാസ്റ്റ് ഷെഡ് നെട്ടൂരിലെ എസ്എച്ച്എം ഷിപ്പ് ടെസ്റ്റിംഗ് ഫെസിലിറ്റി സെന്ററിനോട് ചേര്‍ന്നും ഗോള്‍ഡന്‍ കായലോരത്തിന്റേത് കെട്ടിടത്തില്‍നിന്നു നൂറ് മീറ്റര്‍ അകലെയുള്ള വീടിനോട് ചേര്‍ന്നുമാണു സജ്ജീകരിച്ചിരിക്കുന്നത്.